കുഴിനഖം പരിശോധിക്കാന്‍ വീട്ടിലേക്ക് വിളിപ്പിച്ചു; തിരുവനന്തപുരം കലക്ടര്‍ക്കെതിരെ ആരോപണവുമായി ഡോക്ടര്‍മാരുടെ സംഘടന

തിരുവനന്തപുരം : തലസ്ഥാനത്തെ കളക്ടർക്കെതിരെ ആരോപണവുമായി ഡോക്ടർമാരുടെ സംഘടന രംഗത്ത്. ചികിത്സയ്ക്കായി കലക്ടർ സ്വവസതിയിലേക്ക് ഡോക്ടറെ വിളിപ്പിച്ചെന്നാണ് പരാതി. കെജിഎംഒഎയാണ് കലക്ടർ ജെറോമിക് ജോർജ്ജിനെതിരെയാണ് ആരോപണം ഉന്നയിച്ചത്. കലക്ടറുടെ കാലിലെ കുഴിനഖം പരിശോധിക്കാനായി ജില്ലാ ജനറല്‍ ആശുപത്രിയിലെ അസിസ്റ്റന്റ് സർജനെയാണ് കളക്ടർ തന്റെ വീട്ടിലേക്ക് വിളിപ്പിച്ചത്. കലക്ടറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് കെജിഎംഒ കുറ്റപ്പെടുത്തി.

Hot Topics

Related Articles