നാദാപുരത്ത് തെരുവുനായ ആക്രമണത്തില്‍ രണ്ട് വയോധികര്‍ക്ക് പരിക്ക്; പ്രദേശത്ത് 3 മാസത്തിനിടെ കടിയേറ്റത് 25 പേര്‍ക്ക്

കോഴിക്കോട് : നാദാപുരത്ത് തെരുവുനായ ആക്രമണത്തില്‍ വയോധികമാർക്ക് പരിക്കേറ്റു. ആയിഷു, നാരായണി എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. രാവിലെ ഒൻപതരയോടെ കനാല്‍പ്പാലം റോഡിലാണ് സംഭവം. താഴെ വീണുപോയ ആയിഷുവിന്‍റെ ഇരു കൈകള്‍ക്കും മുഖത്തും നാരായണിയുടെ കാലിനും കടിയേറ്റു. ഇരുവരും നാദാപുരം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ചികില്‍സ തേടി. ഓടിപ്പോയ തെരുവുനായയെ കണ്ടെത്താനായിട്ടില്ല. ഈ ഭാഗത്ത് തെരുവ് നായ ആക്രമണം പതിവാകുകയാണ്. മൂന്ന് മാസത്തിനിടെ ഇരുപത്തഞ്ചോളം പേർക്കാണ് കടിയേറ്റത്.

Hot Topics

Related Articles