ജാതി ചൂണ്ടിക്കാട്ടി ദളിതനായ 17കാരന്റെ മുടിവെട്ടിയില്ല; തമിഴ്നാട്ടിൽ ബാർബർ ഷോപ്പ് ഉടമയും മകനും അറസ്റ്റിൽ

ദളിതരുടെ മുടി വെട്ടാന്‍ വിസമ്മതിച്ച ബാര്‍ബര്‍ ഷോപ്പ് ഉടമയേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ധര്‍മപുരി കീരൈപ്പട്ടി സ്വദേശികളായ ചിന്നയ്യന്‍ (56) മകന്‍ യോഗേശ്വര്‍ (26) എന്നിവരാണ് അറസ്റ്റിലായത്. കേളപ്പാറ ദളിത് കോളനിയില്‍ താമസിക്കുന്ന 17കാരന്‍ ബാര്‍ബര്‍ ഷോപ്പിലെത്തിയപ്പോള്‍ ജാതി ചൂണ്ടിക്കാട്ടി യോഗേശ്വറും ചിന്നയ്യനും മുടി വെട്ടാന്‍ വിസമ്മതിക്കുകയായിരുന്നു. ഇരുവരുടേയും സംസാരം വീഡിയോയില്‍ പകര്‍ത്തി ശനിയാഴ്ച വൈകിട്ട് ഹരൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് എസ്സി/എസ്ടി (പിഒഎ) ആക്‌ട് 2015 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും അടുത്ത ദിവസം രാവിലെ ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്‌തെന്ന് എസ്‌ഐ എസ്.ശക്തിവേല്‍ പറഞ്ഞു. മറ്റ് നിരവധി ദളിതര്‍ ഇതേ സലൂണില്‍ സമാന അവഗണന നേരിട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Hot Topics

Related Articles