മെയിൻപുരി: ഒരു കോടി രൂപ സ്ത്രീധനം വാങ്ങി വിവാഹം ചെയ്തിട്ടും ഭർത്താവിന് താല്പര്യം മറ്റ് പുരുഷന്മാരെ. പ്രകൃതി വിരുദ്ധ ലൈംഗിതകയുടെ പേരിലും സ്ത്രീധന പീഡനത്തിനും ഭർത്താവിനെതിരെ പരാതിയുമായി യുവതി. ഉത്തർ പ്രദേശിലെ മെയിൻപുരി സ്വദേശിയായ രൂപാലി ഗുപ്തയെന്ന യുവതിയാണ് ഭർത്താവ് ശിവം ഗുപ്തയ്ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2024 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്ത് ഏതാണ്ട് ഒരു കോടിയോളം രൂപ സ്ത്രീധനമായി നല്‍കിയിട്ടും, ഭർത്താവിന് തൃപ്തിയാകാതെ 50 ലക്ഷം രൂപ കൂടി അധികമായി ആവശ്യപ്പെട്ട് നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് യുവതിയുടെ പരാതി.
മുംബൈയില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറായി ജോലി ചെയ്യുന്ന ശിവം മാസത്തില്‍ കുറച്ചുദിവസം മാത്രമാണ് നാട്ടില്‍ വന്നിരുന്നത്. വിവാഹശേഷം ഭർത്താവ് തന്നോട് കാണിക്കുന്ന താല്‍പ്പര്യക്കുറവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ട യുവതി തന്റെ വാടകവീട്ടില്‍ രഹസ്യമായി ക്യാമറകള്‍ സ്ഥാപിച്ചു. 2025 ജൂണില്‍ ഈ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഭർത്താവ് മറ്റ് പുരുഷന്മാരെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി പ്രകൃതിവിരുദ്ധ പ്രവൃത്തികളില്‍ ഏർപ്പെടുന്നത് കണ്ടെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. ഈ സംഭവം യുവതിക്ക് വലിയ മാനസികാഘാതം ഉണ്ടാക്കി. എം ടെക് ബിരുദധാരിയായ ശിവം ഗുപ്തയ്ക്ക് 2.5 ലക്ഷം രൂപയാണ് ശമ്പളമെന്നും യുവതി പരാതിയില്‍ വിശദമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദൃശ്യങ്ങളെക്കുറിച്ച് ഭർത്താവിനോട് ചോദിച്ചപ്പോള്‍ വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് യുവതി ആരോപിക്കുന്നത്. ഭയപ്പെട്ടതിനാലാണ് പരാതി നല്കാൻ വൈകിയത്. ആദ്യം പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുകൂലമായ നടപടിയുണ്ടാകാത്തതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നല്‍കുകയും അതിനുശേഷം ഏപ്രില്‍ 29-ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് പൊലീസ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. രഹസ്യ ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

