ഹരാരേ: അണ്ടർ 19 ലോകപ്പിൽ പോയിട്ട് , ഏകദിന ലോകകപ്പിൽ പോലും ഒരാളും കണ്ടിട്ടില്ലാത്ത വെടിക്കെട്ട് ബാറ്റിംങുമായി കളം നിറഞ്ഞ് ഇന്ത്യൻ യുവ സെൻസേഷൻ വൈഭവ് സൂര്യവംശി. വൈഭവിന്റെ തീപാറുന്ന വെടിക്കെട്ട് ബാറ്റിംങിൽ ഇംഗ്ലീഷ് ബൗളിംങ് നിര ചിന്നിച്ചിതറി പോയപ്പോൾ ഇന്ത്യയ്ക്ക് മിന്നും സ്‌കോർ. 80 പന്തിൽ 15 വീതം സിക്‌സും ഫോറും പറത്തിയ വൈഭവ് 218 സ്‌ട്രൈക്ക് റേറ്റിലാണ് 175 റൺ അടിച്ചു കൂട്ടിയത്. 25.3 ഓവറിൽ വൈഭവ് പുറത്താകുമ്പോഴേയ്ക്കും ഇന്ത്യൻ സ്‌കോർ 251 ൽ എത്തിയിരുന്നു.
അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറിൽ തന്നെ ആരോൺ ജോർജിനെ (9) ഇന്ത്യയ്ക്ക് നഷ്ടമായി. ക്യാപ്റ്റൻ ആയുഷ് മന്ത്രയെ (53) ഒരു വശത്ത് നിർത്തി വൈഭവ് വെടിക്കെട്ട് നടത്തുന്നതാണ് പിന്നീട് കണ്ടത്. 51 പന്തിൽ ആരോൺ 53 റൺ എടുത്തപ്പോഴേയ്ക്കും വൈഭവ് കത്തിക്കയറുന്നതാണ് കണ്ടത്. ആയുഷ് പുറത്തായതിന് പിന്നാലെ എത്തിയ വേദാന്ത് ത്രിവേദി(32) കാഴ്ചക്കാരനായി നിൽക്കെയാണ് വൈഭവിന്റെ വെടിക്കെട്ട് പിന്നീട് നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ സ്‌കോർ 251 ൽ നിൽക്കെയാണ് വൈഭവ് പുറത്തായത്. വൈഭവ് പുറത്തായതിനു പിന്നാലെ വിഹാൻ മൽഹോത്ര (30), വേദാന്ത് ത്രിവേദി (32) എന്നിവരും വീണു. 308 ന് അഞ്ച് എന്ന നിലയിൽ നിന്ന ഇന്ത്യയെ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ അഭിയാൻ കുഞ്ചുവും (7), അംബരീഷും (10) മുന്നോട്ട് നയിക്കുകയാണ്. 40 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 320 റണ്ണെടുത്തിട്ടുണ്ട് ഇതുവരെ.


