വീണ്ടും കേരള മോഡൽ: രാജ്യത്തെ സമ്പൂർണ്ണ അവയവ മാറ്റ ശസ്ത്രക്രിയ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്: നിർമ്മാണോദ്ഘാടനം നാളെ 

തിരുവനന്തപുരം : രാജ്യത്തെ ആദ്യ സമ്പൂർണ്ണ അവയവ മാറ്റ ശസ്ത്രക്രിയാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്. നിർമ്മാണോദ്ഘാടനം ചേവായൂരില്‍ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം, കോർണിയ തുടങ്ങി സങ്കീർണ്ണമായ എല്ലാ അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും ഇവിടെ ഒരൊറ്റ കുടക്കീഴില്‍ ലഭ്യമാകും. പ്രതിവർഷം ആയിരക്കണക്കിന് മനുഷ്യർക്ക് പുതുജീവൻ നല്‍കാൻ ഈ കേന്ദ്രത്തിന് സാധിക്കും. 525 കോടി രൂപയുടെ ഈ ബൃഹത് പദ്ധതി കിഫ്ബി (KIIFB) ധനസഹായത്തോടെയാണ് നടപ്പിലാക്കുന്നത്. അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി മാത്രം 99 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്.വെറുമൊരു ആശുപത്രി എന്നതിനപ്പുറം, ഈ മേഖലയിലെ നൂതനമായ ഗവേഷണങ്ങള്‍ക്കും മെഡിക്കല്‍ വിദഗ്ധർക്കുള്ള പരിശീലനത്തിനുമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള കേന്ദ്രമായി ഇത് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കില്‍ കുറിച്ചു.

Advertisements

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജ്യത്തെ അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രകിയകളുടെ 90 ശതമാനവും നടക്കുന്നത് സ്വകാര്യ മേഖലയിലാണ്. അതിഭീമമായ ചികിത്സാചെലവു കാരണം സാധാരണക്കാർക്ക് അപ്രാപ്യമായ ഈ ചികിത്സാസൗകര്യം സ്വകാര്യ ആശുപ്രത്രികളിലാകുന്ന ചെലവിൻ്റെ മൂന്നിലൊന്ന് നിരക്കില്‍ ലഭ്യമാക്കുന്ന ലോകോത്തര നിലവാരമുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗണ്‍ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻ്റിനെ (KIOTT) നിർമ്മാണോദ്ഘാടനം നാളെ കോഴിക്കോട് ചേവായൂരില്‍ നടക്കുകയാണ്.

നിസ്സഹായരായ മനുഷ്യർക്ക് മുന്നില്‍ പുതിയ ജീവിതത്തിൻ്റെ വെളിച്ചവും പ്രതീക്ഷയും പകരാൻ ഉതകുന്ന ഇത്തരമൊരു പദ്ധതി ഇന്ത്യയില്‍ പൊതുമേഖലയില്‍ ആദ്യമായാണ് നടപ്പാകുന്നത്. പൊതുആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തിയും ആധുനികവല്‍ക്കരിച്ചും എല്ലാ വിഭഗാം ജനങ്ങള്‍ക്കും ചികിത്സയും ആരോഗ്യവും ഉറപ്പുവരുത്താൻ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന ബദലിൻ്റെ ഏറ്റവും മികച്ച മാതൃകകളിലൊന്നായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗണ്‍ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് മാറും.

യു.എസ്സിലെയും ചൈനയിലെയും സമാനമായ സംവിധാനങ്ങളിലെ അത്യാധുനിക സൗകര്യങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട് വിഭാവനം ചെയ്തിരിക്കുന്നത്. അവയവ മാറ്റിക്കല്‍ ശസ്ത്രക്രിയകള്‍ ലക്ഷമാക്കി ഇത്രയും വിപുലമായ ഒരു സമഗ്ര കേന്ദ്രം, ലോകത്തുതന്നെ മൂന്നാമത്തേതായി നമ്മുടെ കേരളത്തില്‍ ഉയരാൻ പോവുകയാണ്. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണിത്.

വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം, കോർണിയ തുടങ്ങി സങ്കീർണ്ണമായ എല്ലാ അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും ഇവിടെ ഒരൊറ്റ കുടക്കീഴില്‍ ലഭ്യമാകും. പ്രതിവർഷം ആയിരക്കണക്കിന് മനുഷ്യർക്ക് പുതുജീവൻ നല്‍കാൻ ഈ കേന്ദ്രത്തിന് സാധിക്കും. 525 കോടി രൂപയുടെ ഈ ബൃഹത് പദ്ധതി കിഫ്ബി (KIIFB) ധനസഹായത്തോടെയാണ് നടപ്പിലാക്കുന്നത്. അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി മാത്രം 99 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്.

Hot Topics

Related Articles