ഇടുക്കി: സ്വർണ്ണ പണയ തട്ടിപ്പ് കേസിൽ ഒറിജിനിലിനെ വെല്ലുന്ന വ്യാജ സ്വർണ്ണ ഉൾപ്പടികൾ നിർമ്മിച്ചു നൽകുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. ജില്ലയിലും തമിഴ്‌നാട്ടിലും ഉള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വ്യാജ സ്വർണ്ണങ്ങൾ വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പിടിയിലായ സംഘത്തിന് തിരിച്ചറിയാനാകാത്ത വിധം വ്യാജ സ്വർണം നിർമ്മിച്ചു നൽകിയിരുന്ന പ്രധാന പ്രതികളാണ് പിടിയിലായത്.
മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുത്തൻവീട്ടിൽ കുട്ടപ്പൻ (60), കോതമംഗലം ചേലാട് കരിങ്ങഴ വെട്ടുപറമ്പിൽ റെജി മണി (51) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മുഖ്യപ്രതിയായ കുട്ടപ്പനാണ് തട്ടിപ്പ് സംഘത്തിന് മുക്കുപണ്ടം എത്തിച്ചു നൽകിയത് കോതമംഗലം സ്വദേശിയായ റെജിയാണ് കുട്ടപ്പന് വ്യാജ ആഭരണങ്ങൾ നിർമ്മിച്ചു നൽകിയിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പീരുമേട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ട സുമേഷ് സുധാകരൻ, സിവിൽ പൊലീസ് ഓഫിസർ അങ്കു കൃഷ്ണൻ എന്നിവരുടെ സഹായത്തോടുകൂടിയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം പ്രതികളെ പിടികൂടിയത് അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ കട്ടപ്പന ഇൻസ്‌പെക്ടർ വിശാൽ ജോൺസൺ, എസ്‌ഐ മാരായ സജിമോൻ ജോസഫ്, സെബാസ്റ്റ്യൻ ഇ.എഫ് ലിജോ സിവിൽ പൊലീസ് ഓഫ്‌സർ അനീഷ് വി.കെ എന്നിവരാണ് ഉണ്ടായിരുന്നത് അറസ്റ്റിലായ കുട്ടപ്പനും, റെജിക്കും സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയകേസ് ഉള്ളതും, കൂടാതെ കുട്ടപ്പൻ വാഹന മോഷണക്കേസിലെ പ്രതിയും ആയിരുന്നു.