മിർപൂർ: ബംഗ്ലാദേശിനെതിരായ തകർച്ചയിൽ നിന്ന് പൊരുതി നേടി ഇന്ത്യയുടെ വിജയം. ഇന്ത്യൻ മുന്നേറ്റ നിര രണ്ടാം തകർന്നടിഞ്ഞപ്പോൾ അശ്വിന്റെയും ശ്രേയസ് അയ്യരുടെയും പ്രകടനമാണ് നിർണായകമായത്. ഇരുവരും ചേർന്ന് നടത്തിയ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 145 റൺ വിജയ ലക്ഷ്യം പിൻതുടർന്ന ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിജയം തിരിച്ചുപിടിച്ചത്. ഇന്ത്യയുടെ മൂന്നു വിക്കറ്റ് വിജയത്തിൽ നിർണായക പങ്കുവഹിച്ച അശ്വിനാണ് മാൻ ഓഫ് ദി മാച്ച്.
ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ആദ്യം നിൻസിൽ 227 റണ്ണാണ് അടിച്ചുകൂട്ടിയത്. ഇതിനു മറുപടിയായി 314 റൺ ആണ് ഇന്ത്യ ആദ്യ ഇന്നിങ്ങ്സിൽ നേടിയത്. രണ്ടാം ഇന്നിങ്സിൽ 231 റണ്ണിടിച്ച ബംഗ്ലാദേശ് ഇന്ത്യയ്ക്ക് 145 റണ്ണിന്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചു. മത്സരത്തിന്റെ മൂന്നാം ദിനം 145 റൺ എന്ന വിജയലക്ഷ്യമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 37 റൺ എടുക്കുന്നതിനിടെ നാലു വിക്കറ്റ് ആണ് നഷ്ടമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടുതൽ വിക്കറ്റ് നഷ്ടമുണ്ടാകാതിരിക്കാൻ അക്സർ പട്ടേലിനെയും ജയദേവ് ഉനദ്കട്ടിനെയും രാത്രി കാവൽക്കാരാക്കിയാണ് ഇന്ത്യ മൂന്നാം ദിനം അവസാനിപ്പിച്ചത്. നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് വൻ തിരിച്ചടി നൽകി ഉനത് കട്ടും പന്തും അക്സർ പട്ടേലും പുറത്തായി. 74 റൺ എടുത്തപ്പോഴേയ്ക്കും ഏഴ് വിക്കറ്റ് നഷ്ടമായി ഇന്ത്യ തോൽവിയും മുന്നിൽ കണ്ടിരുന്നു.
ഈ സമയത്താണ് ശ്രേയസ് അയ്യരും അശ്വിനും ഒത്തുചേർന്നത്. 29 റൺ എടുത്ത അയ്യരും , 42 റൺ എടുത്ത അശ്വിനും ചേർന്ന് ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2 – 0 ത്തിന് സ്വന്തമാക്കി.