‘ മായങ്കം ‘ : സെഞ്ചുറി നേടിയ മായങ്ക് ആഗർവാളിന്റെ തോളിലേറി ഇന്ത്യ ; മുംബൈ ടെസ്റ്റിൽ രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ ഇന്ത്യ തകർച്ചയിലേക്ക്

മുംബൈ: ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്ടം.രണ്ടാം ദിനം രണ്ടാമത്തെ ഓവറില്‍ രണ്ട് വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.വിക്കറ്റ് കീപ്പർ ബാറ്റർ സാഹ , ആർ ആശ്വിൻ എന്നിവരുടെ വിക്കറ്റ് സ്പിന്നർ അജാസ് പട്ടേലാണ് വീഴ്ത്തിയത്. ഇതോടെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ വീണു.

ഇന്ത്യയുടെ ആദ്യ ആറ് വിക്കറ്റും വീഴ്ത്തിയിരിക്കുന്നത് അജാസ് പട്ടേലാണ്. എന്നാല്‍ ഒരുവശത്ത് വിക്കറ്റ് കളയാതെ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പിടിച്ചു നില്‍ക്കുന്നു.ഇന്നലെ സെഞ്ചുറി പൂർത്തിയാക്കിയ മായങ്ക് അഗർവാളിലാണ് ഇന്ത്യയുടെ പ്രതീക്ഷ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


62 പന്തില്‍ നിന്ന് 27 റണ്‍സ് എടുത്താണ് വൃധിമാന്‍ സാഹ മടങ്ങിയത്. ആര്‍ അശ്വിന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡ് ആയി. അക്‌സര്‍ പട്ടേലാണ് ഇപ്പോള്‍ മായങ്കിനൊപ്പം ക്രീസില്‍. 300ന് അടുത്തേക്ക് സ്‌കോര്‍ എത്തുക ഇന്ത്യക്ക് ഇപ്പോള്‍ വെല്ലുവിളിയാണ്. പരമാവധി സ്‌കോർ നേടി ന്യൂസിലാന്റിനെ എറിഞ്ഞ് വീഴ്ത്തുകയാകും ഇനി ഇന്ത്യയുടെ ലക്ഷ്യം.

Hot Topics

Related Articles