ദുബായ് : ഇന്ത്യ-പാകിസ്ഥാൻ മത്സരത്തെക്കുറിച്ചുള്ള മിക്കി ആര്‍തറുടെ വിമര്‍ശനം ഐസിസി പരിശോധിക്കും. മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് വിജയം നേടിയതിന് പിന്നാലെയാണ് പാകിസ്ഥാൻ ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ‘ഐസിസി ഇവന്റ്’ എന്നതിലുപരി ‘ബിസിസിഐ ഇവന്റ്’ ആണെന്നായിരുന്നു ആര്‍തറുടെ വിമര്‍ശനം.
പാക്കിസ്ഥാൻ തോറ്റ ശേഷം, മത്സരത്തിനിടെ ‘ദില്‍ ദില്‍ പാകിസ്ഥാൻ’ എന്ന ഗാനം പ്ലേ ചെയ്യാത്ത കാര്യം ആര്‍തര്‍ എടുത്തുപറഞ്ഞു. ഇതുകാരണം കാണികളില്‍നിന്ന് പാകിസ്ഥാന് പിന്തുണ ലഭിക്കാത്തതില്‍ ആര്‍തര്‍ നിരാശ പ്രകടിപ്പിച്ചു.എന്നാല്‍ ഐസിസി (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) ചെയര്മാൻ ഗ്രെഗ് ബാര്‍ക്ലേ ആര്‍തറിന്റെ പ്രസ്താവനയോട് പ്രതികരണവുമായി രംഗത്തെത്തി. എല്ലാ സംഭവങ്ങളും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമെന്നും എന്നാല്‍ അവ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.