അഹമ്മദാബാദ്: ലോകകപ്പിലെ നിർണ്ണായകമായ പോരാട്ടത്തിൽ രണ്ടാം സൂപ്പർ ഓവർ വരെ ദക്ഷിണാഫ്രിക്കയെ പിടിച്ചു നിർത്തി ഏഷ്യൻ പോരാളികളായ അഫ്ഗാനിസ്ഥാൻ. നിർണ്ണായക മത്സരത്തിൽ രണ്ടാം സൂപ്പർ ഓവറിന്റെ അവസാന ഓവറിലാണ് അഫ്ഗാൻ ദക്ഷിണാഫ്രിക്കയോട് തോൽവി സമ്മതിച്ചത്. ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടമാക്കി 187 റണ്ണാണ് നേടിയത്. മറുപടി ബാറ്റിംങിൽ അഫ്ഗാൻ ഇതേ സ്‌കോർ തന്നെ നേടിയതോടെ സൂപ്പർ ഓവറിലേയ്ക്ക് കളി നീണ്ടു. ആദ്യ സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 17 റണ്ണടിച്ചപ്പോൾ, ദക്ഷിണാഫ്രിക്കയും ഇതേ സ്‌കോർ തന്നെ നേടി. രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 24 റൺ വിജയലക്ഷ്യം ഉയർത്തിയപ്പോൾ, ആദ്യ രണ്ട് പന്തിൽ റണ്ണെടുക്കും മുൻപ് ഒരു വിക്കറ്റ് നഷ്ടമായ അഫ്ഗാന് വേണ്ടി തുടർച്ചയായി മൂന്നു പന്തുകൾ സിക്‌സർ പറത്തിയ ഗുർബാസ് വിജയത്തിലേയ്ക്ക് എന്ന തോന്നൽ ഉണ്ടാക്കി. എന്നാൽ, അവസാന പന്തിൽ കേശവ് മഹാരാജിന്റെ പന്തിൽ ഗുർബാസ് പുറത്തായതോടെ അഫ്ഗാൻ തോൽവി സമ്മതിച്ചു.
അട്ടിമറിയ്ക്കരികെ ഇടറി വീണ് അഫ്ഗാൻ..! ദക്ഷിണാഫ്രിക്കയോട് തോറ്റത് രണ്ടാം സൂപ്പർ ഓവറിൽ; ഞെട്ടിക്കുന്ന പോരാട്ടം പുറത്തെടുത്ത് ഏഷ്യൻ ടീം

Previous article

