ഇന്ത്യയ്ക്ക് നാണക്കേടിന്റെ ഫോളോ ഓൺ..! ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ 288 റൺ പിന്നിൽ; രണ്ടാം ഇന്നിംങ്‌സിൽ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും

ഗുവഹാത്തി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാണക്കേടിന്റെ ഫോളോ ഓൺ. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംങ്‌സ് സ്‌കോറായ 489 ന് എതിരെ ഇന്ത്യ 201 റണ്ണിന് എല്ലാവരും പുറത്തായി. 288 റണ്ണിന്റെ ഒന്നാം ഇന്നിംങ്‌സ് കടമാണ് ഇന്ത്യയ്ക്ക് ഉള്ളത്. ഇന്ത്യയെ ഫോളോ ഓണിന് അയക്കാതെ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംങ്‌സിൽ ബാറ്റിംങും ആരംഭിച്ചു.

Advertisements

രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ ഒൻപത് എന്ന സ്‌കോറിനാണ് ഇന്ത്യ ബാറ്റിംങ് അവസാനിപ്പിച്ചത്. എന്നാൽ, മൂന്നാം ദിനം ഓപ്പണർമാരെ നഷ്ടമായതിന് പിന്നാലെ ഇന്ത്യയുടെ വിക്കറ്റുകൾ കൊഴിഞ്ഞു തുടങ്ങി. വിക്കറ്റ് നഷ്ടമില്ലാതെ 65 വരെ എത്തിച്ച ഇന്ത്യയ്ക്ക് ആദ്യം കെ.എൽ രാഹുലിനെയാണ് നഷ്ടമായത്. 63 പന്തിൽ 22 റൺ എടുത്ത രാഹുലിനെ മഹാരാജിന്റെ പന്തിൽ മാക്രം പിടികൂടുകയായിരുന്നു. 30 റൺ കൂടി കൂട്ടിച്ചേർത്ത ശേഷം 95 ൽ ജയ്‌സ്വാളും വീണു. 97 പന്തിൽ 58 റൺ എടുത്ത ജയ്‌സ്വാളിന്റെ വിക്കറ്റ് ഹാർമറിനായിരുന്നു. ജാനിസണാണ് ക്യാച്ച് എടുത്തത്. പിന്നീട് കണ്ടത് ഇന്ത്യൻ ബാറ്റർമാരുടെ കൂട്ടക്കുരുതിയായിരുന്നു. 96 ൽ സായ് സുദർശൻ (15) ഹാർമറിന്റെ പന്തിൽ റിക്കിൽടണ്ണിന് ക്യാച്ച് നൽകി മടങ്ങി. 102 ൽ ധ്രുവ് ജുവറൽ (0), 105 ൽ റിഷഭ് പന്ത് (7), 119 ൽ നിതീഷ് കുമാർ റെഡ്ഡി (10), 122 രവീന്ദ്ര ജഡേജ (6) എന്നിവരെ ജാനിസൺ പുറത്താക്കി. ഇതോടെ ഇന്ത്യ 96 ന് മൂന്ന് എന്ന നിലയിൽ നിന്നും 122 ന് ഏഴ് എന്ന നിലയിലേയ്ക്കു തകർന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട് ക്രീസിൽ ഒത്തു ചേർന്ന വാഷിംങ് ടൺ സുന്ദറും (33) കുൽദീപ് യാദവും (14) ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. 194 ൽ വാഷിംങ്ടണും (48) കുൽദീപും (19) വീണതോടെ ഇന്ത്യയുടെ വാലറ്റം പോരാട്ടം അവസാനിപ്പിച്ചു. 201 ൽ ബുംറ (5) പുറത്തായതോടെ ഇന്ത്യ ഫോളോ ഓണും വഴങ്ങി. സിറാജ് (2) പുറത്താകാതെ നിന്നു. ജാനിസൺ 19.5 ഓവറിൽ 48 റൺ വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. ഹാർമെർ മൂന്നും, മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 2.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 11 റൺ എടുത്തിട്ടുണ്ട്. ആക്രമിച്ച് കളിക്കുന്ന റിക്കിൾട്ടൺ ആറും മാക്രം നാലും റണ്ണെടുത്തിട്ടുണ്ട്.

Hot Topics

Related Articles