അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ കാർ ഡിവൈഡറിൽ ഇടിച്ചു കയറി, നേരിയ അപകടം. ആർക്കും പരിക്കേറ്റിട്ടില്ല. രാവിലെ ഏകദേശം 8.30ഓടെയാണ് ദേശീയ പാതയിലെ അമ്പലപ്പുഴ ജംഗ്ഷൻ സമീപത്ത് സംഭവം നടന്നത്.തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. റോഡരികിൽ ഗതാഗതനിയന്ത്രണത്തിനായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് കാറിന്റെ മുൻഭാഗം തകർന്നു, മുൻ ടയർ പൊട്ടി.കാറിലുള്ള രണ്ട് യാത്രക്കാരും അപകടത്തിൽ നിന്നും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വിവരം ലഭിച്ചതോടെ അംബലപ്പുഴ പോലീസ് സ്ഥലത്തെത്തി തുടർന്ന് നിയമാനുസൃത നടപടികൾ സ്വീകരിച്ചു.
Advertisements


