കോട്ടയം: മൂലവട്ടത്തു നിന്നും കഴിഞ്ഞ ദിവസം കാണാതായ ഗൃഹനാഥന്റെ സ്കൂട്ടർ കണ്ടെത്തി. മൂലവട്ടം മാടമ്പുകാട് മണിയുടെ സ്കൂട്ടറാണ് ഈരയിൽക്കടവിൽ കൊടൂരാറ്റിൽ നിന്നും ചിങ്ങവനം പൊലീസ് കണ്ടെത്തിയത്. ചിങ്ങവനം എസ്.എച്ച്.ഒ ഇൻസ്പെക്ടർ എസ്.പ്രദീപിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ സുമേഷ് കെ.സുധാകരനും, ശ്രീലാലും അടങ്ങുന്ന സംഘമാണ് സ്കൂട്ടർ കണ്ടെത്തിയത്. ജൂൺ മൂന്നിനാണ് മണിയെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന്, പൊലീസ് സംഘം അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ നാട്ടകം സിമന്റ് കവല കല്ലുംകടവിൽ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് ബന്ധുക്കൾ എത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് മണിയാണ് എന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം നടത്തി.
Advertisements


