ഇന്ത്യൻ ഭൂപടത്തിൽ ചവിട്ടി: ‘ഭാരതത്തിനോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ…’ അക്ഷയ് കുമാറിനെതിരെ സൈബർ ആക്രമണം

ഇന്ത്യൻ ഭൂപടത്തിൽ ചവിട്ടി എന്നാരോപിച്ച് ബോളിവുഡ് താരം അക്ഷയ് കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. ഖത്തര്‍ എയര്‍ലൈനിന്റെ പരസ്യത്തില്‍ ​ഗ്ലോബിന് മുകളിലൂടെ അക്ഷയ് കുമാർ നടക്കുന്നുണ്ട്. ഇതാണ് ആരോപണത്തിന് കാരണമായിരിക്കുന്നത്.

Advertisements

‘ഭാരതത്തിനോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ’ എന്ന തരത്തിലാണ് ട്വിറ്ററിലും ഇതര സോഷ്യൽ മീഡിയകളിലും വീഡിയോ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഖത്തര്‍ എയര്‍ലൈനിന്റെ പരസ്യം പുറത്തിറങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നടിമാരായ ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും പരസ്യത്തിൽ ഉണ്ട്. എന്നാൽ ഒരുഭാ​ഗത്ത് ​ഗ്ലോബിലെ ഇന്ത്യൻ ഭൂപടത്തിലൂടെ അക്ഷയ് നടക്കുന്നുണ്ട്. ഇതാണ് സൈബർ ആക്രമണങ്ങൾക്ക് ഇടയാക്കിയത്.

Hot Topics

Related Articles