സ്പോർട്സ് സെസ്ക്ക് : വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളെ പ്രഖ്യാപിച്ച് ബിസിസിഐ . സഞ്ജു സാംസണ്‍ ഏകദിന ടീമില്‍ ഇടം നേടി .വരാനിരിക്കുന്ന ഏകദിന ലോകകപ്പ് മുൻനിര്‍ത്തി സഞ്ജുവിന് ഈ ഫോര്‍മാറ്റില്‍ അവസരങ്ങള്‍ കിട്ടുമെന്നുള്ള റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനാല്‍ സഞ്ജുവിനെ സ്നേഹിക്കുന്ന ആരാധകര്‍ എല്ലാവരും ടീം പ്രഖ്യാപനത്തില്‍ ആവേശത്തിലാണ്. ടെസ്റ്റ് ടീമില്‍ നിന്ന് പൂജാര, ഉമേഷ് യാദവ് എന്നിവരെ ഒഴിവാക്കി ബിസിസിഐ ഞെട്ടിച്ചു.
രോഹിത് ശര്‍മ്മ നയിക്കുന്ന ഏകദിന ടീമില്‍ സഞ്ജു സാംസണെ കൂടാതെ വിരാട് കോഹ്ലി, ഇഷാൻ കിഷൻ, ശുഭ്മാൻ ഗില്‍, ഹാര്‍ദിക് പാണ്ട്യ തുടങ്ങിയ താരങ്ങള്‍ക്ക് എല്ലാം ഇടം കിട്ടിയപ്പോള്‍ മുഹമ്മദ് ശമിക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. മുഹമ്മദ് സിറാജ് നയിക്കുന്ന പേസ് ബോളിങ് ഡിപ്പാര്‍ട്മെന്റില്‍ ഉമ്രാൻ മാലിക്ക്, മുകേഷ് കുമാര്‍, ജയദേവ് ഉനദ്കട്ട് തുടങ്ങിയവര്‍ ഇടം നേടിയപ്പോള്‍ സ്പിൻ ഇരട്ടകളായ ചഹല്‍- കുല്‍ദീപ് സഖ്യവും ടീമില്‍ ഇടം നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഹിത് തന്നെ നയിക്കുന്ന ടെസ്റ്റ് ടീമില്‍ ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്സ്മാൻ പൂജാരയെ ഒഴിവാക്കി പകരം ഋതുരാജ് ഗെയ്ക്‌വാദ് ഇടം പിടിച്ചു എന്നതാണ് ഏറ്റവും വലിയ വാര്‍ത്ത. ഷമിക്ക് ഏകദിനത്തിലെ പോലെ തന്നെ വിശ്രമം അനുവദിച്ചപ്പോള്‍ സിറാജ് നയിക്കുന്ന ബോളിങ് നിരയില്‍ നവദീപ് സെയ്നി, മുകേഷ് കുമാര്‍, താക്കൂര്‍, ജയദേവ് ഉനദ്കട്ട് എന്നിവരും ഉണ്ടാകും.
ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗില്‍, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോഹ്‌ലി, യശസ്വി ജയ്‌സ്വാള്‍, അജിങ്ക്യ രഹാനെ (വിസി), കെഎസ് ഭരത് , ഇഷാൻ കിഷൻ , ആര്‍ അശ്വിൻ, ആര്‍ ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍ , മുഹമ്മദ് സിറാജ് , മുകേഷ് കുമാര്‍, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി.
ഏകദിന സ്ക്വാഡ് : രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗില്‍, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോഹ്‌ലി, സൂര്യ കുമാർ , ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ , ശർദുൽ താക്കൂർ , രവീന്ദ്ര ജഡേജ , അക്സർ പട്ടേൽ , യുസ് വേന്ദ്ര ചഹൽ , ജയദേവ് ഉനദ്കട്ട് , ഉമ്രാൻ മാലിക് , മുഹമ്മദ് സിറാജ്