‘ഒരിക്കൽ കൂടി…. ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകർത്ത അഭിനയ മികവ് എന്നും നിലനില്ക്കും’…ഇന്നസെന്റിനെ അവസാനമായി അണിയിച്ചൊരുക്കിയ ചിത്രം

അതുല്യ കലാകാരൻ ഇന്നസെന്റിന്റെ ഓർമ്മകൾ ചലച്ചിത്ര മേഖലയിൽ നിന്നുള്ളവർ അനുസ്മരിക്കുന്നത് സോഷ്യൽ മീഡിയ ആകെ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ ആലപ്പി അഷ്റഫ് പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്.

ചേതനയറ്റ ഇന്നസെന്റിന്റെ ശീരത്തിൽ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയാണ് അഷ്റഫ് പങ്കുവച്ചിരിക്കുന്നത്. ‘ഒരിക്കൽ കൂടി…. ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകർത്ത അഭിനയ മികവ് എന്നും നിലനില്ക്കും’, എന്നാണ് ഫോട്ടോയ്ക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിനിമ മേഖലയിൽ നിന്നുള്ള നിരവധി സഹപ്രവർത്തകരാണ് ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിക്കാൻ കടവന്തറ യിലേക്ക് എത്തിയത് അവസാനനിമിഷം വരെ മമ്മൂട്ടിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ദുൽഖർ സൽമാനും മുകേഷും സിദ്ധിക്കും കുഞ്ചനും അടക്കം മലയാള സിനിമയിലെ ചെറുതും വലുതുമായ നിരവധി താരങ്ങളാണ് കടവന്ത്രയിൽ എത്തിയത്.

Hot Topics

Related Articles