ഇൻസ്പിറേഷൻ അവാർഡ് കെ സി ചാക്കോയ്ക്കും അന്നമ്മ ചാക്കോയ്ക്കും സമ്മാനിച്ചു

കോട്ടയം : കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിമ്മിന്റെ ഇൻസ്പിറേഷൻ അവാർഡ് 2024 റിട്ട. റെയിൽവേ ഡെപ്യൂട്ടി മാനേജർ കൺസ്ട്രക്ഷൻ ശ്രീ. കെ സി ചാക്കോയ്ക്കും റിട്ട. ചീഫ് ജനറൽ മാനേജർ കോൾ ഇൻഡ്യ ശ്രീമതി. അന്നമ്മ ചാക്കോയ്ക്കും ബഹുമാനപ്പട്ട മുൻ മന്ത്രി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സോളമൻസ് ജിമ്മിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന കുടുംബ സംഗമത്തിൽവെച്ച് ഇരുവർക്കും സമ്മാനിച്ചു.
സോളമൻസ് ജിമ്മിന്റെ രക്ഷാധികാരി ശ്രീ. പി ടി എബ്രഹാം പാറയിൽ അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ ഗോവയിൽ നടന്ന ദേശീയ കായിക മേളയിൽ കേരളത്തിന് വേണ്ടി ഫുട്‌ബോളിലും ഹൻഡ്ബോളിലും സ്വർണ്ണ മെഡൽ നേടിയ ടീമംഗം അനില സുഭാഷിനും, ദേശീയ കായിക മേളയിൽ കേരളത്തിന് വേണ്ടി പഞ്ചഗുസ്തിയിൽ ഒന്നാം സ്ഥാനം നേടിയ രാഖി സഖറിയക്കും പുരസ്‌കാരം നൽകി ആദരിച്ചു. സോളമൻസ് ജിം സ്‌ട്രോങ് മാൻ അവാർഡ് സാജൻ തമ്പാനും സ്‌ട്രോങ് വുമൺ അവാർഡ് ബിജിത വിനോദിനും സമ്മാനിച്ചു. സോളമൻസ് ജിം മോട്ടിവേഷൻ അവാർഡ് ടി കെ എബ്രഹാം തുണ്ടത്തിലിനും, ഡെഡിക്കേഷൻ അവാർഡ് റോജി സാജനും, ട്രെയിനർ അവാർഡ് മണിക്കുട്ടൻ സി എസിനും, പ്രോമിസിങ് സ്റ്റാർ അവാർഡ് അയിഷത്ത് അമ്നയ്ക്കും, ഔദ്യോഗിക ജീവിതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചതിന് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സിഎസ്ബി ബാങ്ക് വിപിൻ വി വിശ്വനാഥൻ ഉൾപ്പെടെ ഉള്ള എല്ലാവർക്കും പുരസ്‌കാരങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമ്മാനിച്ചു.
ആശംസാപ്രസംഗം നടത്തിയ സോളമൻസ് ജിം അംഗം മണർകാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ അസിസ്റ്റന്റ് വികാരി റവ. ഫാ. ജോയ് മാത്യു മണവത്ത് സോളമൻസ് ജിം ഉടമയും ട്രെയിനറുമായ സോളമൻ തോമസിന് ജിം അംഗങ്ങൾക്ക് വേണ്ടി മൊമെന്റോയും പൊന്നാടയും സമ്മാനിച്ചു.
വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ടി സോമൻകുട്ടി, അയർക്കുന്നം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജി നാഗമാറ്റം, പുതുപ്പള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാം കെ വർക്കി എന്നിവരും ആശംസാപ്രസംഗം നടത്തി.
കൃതജ്ഞത സോളമൻസ് ജിം ഉടമകളിൽ ഒരാളായ ക്രിസ്റ്റി സോളമൻ നിർവഹിച്ചു.
വർഷികാഘോഷത്തോട് അനുബന്ധിച്ച് അയർക്കുന്നം വെസ്റ് ലൈഫ് വോയിസിന്റെ ഗാനമേളയും ഉണ്ടായിരുന്നു.

Hot Topics

Related Articles