ഇൻസ്റ്റഗ്രാമില്‍ പരിചയപ്പെട്ട കാമുകിയെ കാണാൻ കാമുകനെത്തി; 20കാരിക്ക് പകരം കണ്ടത് 45 കാരിയെ ; കാമുകിയെ പൊതിരെ തല്ലി 20 കാരനായ കാമുകൻ; അറസ്റ്റ്

കാണ്‍പൂർ: ഇൻസ്റ്റഗ്രാമില്‍ പരിചയപ്പെട്ട 20കാരി കാമുകിയെ കാണാൻ കാമുകനെത്തിയതോടെ സോഷ്യല്‍മീഡിയാ പ്രണയത്തിന് ട്വിസ്റ്റ്. ഏറെ ആശിച്ച്‌, കിലോമീറ്ററുകള്‍ യാത്ര ചെയ്താണ് 20കാരനായ യുവാവ് തന്റെ കാമുകിയെ കാണാൻ കാണ്‍പൂരില്‍ എത്തിയത്. എന്നാല്‍, കാമുകിയെ കണ്ടതോടെ യുവാവിന്റെ മട്ടുമാറി. യുവതിയെ പൊതിരെ മർദ്ദിച്ചു. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിക്ക് പ്രായം 45 ആയതാണ് മർദ്ദനത്തിന് കാരണം. 

യുവതിക്ക് 45 വയസ്സ് പ്രായമുണ്ടെന്നറിഞ്ഞപ്പോള്‍ ദേഷ്യം നിയന്ത്രിക്കാനായില്ലെന്നും അതുകൊണ്ടാണ് മർദ്ദിച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ദീപേന്ദ്ര സിംഗ് (20) എന്നയാളാണ് അറസ്റ്റിലായത്. യുവതിയുമായി ഇൻസ്റ്റാഗ്രാമില്‍ പരിചയപ്പെട്ടെന്നും ചാറ്റിലൂടെ അടുത്തെന്നും ഇരുവരും പ്രണയത്തിലായെന്നും പൊലീസ് പറഞ്ഞു. ഒരു ദിവസം ഇരുവരും നേരിട്ട് കാണാൻ തീരുമാനിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൻ്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലില്‍ ചെറുപ്പക്കാരിയായാണ് യുവതി യുവാവുമായി ചാറ്റ് ചെയ്തത്. എന്നാല്‍ നേരിട്ട് കണ്ടപ്പോള്‍ ദീപേന്ദ്ര ഞെട്ടി. പ്രായം ചോദിച്ചപ്പോള്‍ തനിക്ക് 45 വയസ്സുണ്ടെന്ന് യുവതി വെളിപ്പെടുത്തി. പ്രകോപിതനായ ദീപേന്ദ്ര യുവതിയുമായി വാക്കുതർക്കമുണ്ടാകുകയും അവളുടെ തല തറയില്‍ ഇടിക്കുകയും ചെയ്തു. തുടർന്ന് യുവതിയുടെ മൊബൈല്‍ എടുത്ത് ഇയാള്‍ ഓടി രക്ഷപ്പെട്ടു. 

പിന്നീട് തൻ്റെ മൊബൈല്‍ ഫോണും മോഷ്ടിച്ച അജ്ഞാതൻ തന്നെ മർദിച്ചെന്ന് കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, അന്വേഷണത്തില്‍ ദീപേന്ദ്രയെ കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Hot Topics

Related Articles