അന്താരാഷ്ട്ര യോഗാ ദിനാചരണം; യോഗാസന പ്രദർശനവും, സെമിനാറും വെള്ളിയാഴ്ച

കോട്ടയം : അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച് ജൂൺ 21 വെള്ളിയാഴ്ച ജില്ല സ്‌പോർട്‌സ് കൗൺസിലും, യോഗാ അസോസിയേഷൻ ഓഫ് കോട്ടയവും ചേതന യോഗ, യോഗാ ടീച്ചേഴ്‌സ് അസോസിയേഷൻ എന്നീ വിവിധി യോഗ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ വെച്ച് യോഗാസന പ്രദർശനവും, സെമിനാറും സംഘടിപ്പിക്കുന്നു. വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടി സഹകരണ – തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവ്വഹിക്കും. കോട്ടയം ജില്ലാ പ്രസിഡന്റ് യോഗാ അസോസിയേഷൻ വി.പി. ലാലുമോൻ അധ്യക്ഷത വഹിക്കുന്ന പരുപാടിയിൽ
സി.കെ. ഹരിഹരൻ സ്വാഗതം ആശംസിക്കും. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗ്ഗീസാണ് സെമിനാർ നയിക്കുന്നത്.

Advertisements

Hot Topics

Related Articles