അഹമ്മദാബാദ്: വീണ്ടും സെഞ്ച്വറിയ്ക്കകലെ വീണെങ്കിലും ഇന്ത്യയ്ക്കായി വെടിക്കെട്ട് പോരാട്ടം കാഴ്ച വച്ച് സഞ്ജു സാംസൺ. തുടർച്ചയായ മൂന്നാം മത്സരത്തിലും അര സെഞ്ച്വറി പൂർത്തിയാക്കിയ സഞ്ജു സാംസൺ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കായി ഓപ്പണറുടെ മികച്ച സ്‌കോർ നേടിയ ശേഷമാണ് മടങ്ങിയത്. 46 പന്തിൽ എട്ടു സിക്‌സും അഞ്ച് ഫോറും പറത്തി 89 റൺ നേടിയാണ് സഞ്ജു ഇക്കുറി മടങ്ങിയത്. അഭിഷേക് ശർമ്മയ്‌ക്കൊപ്പം (52) 98 റണ്ണിന്റെയും, ഇഷാൻ കിഷനൊപ്പം 100 റണ്ണിന്റെയും കൂട്ടുകെട്ടി രൂപീകരിച്ച് ടീമിനെ 200 കടത്തിയ ശേഷമാണ് സഞ്ജു വീണത്. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് സഞ്ജു ഇന്ത്യയ്ക്കായി അരസെഞ്ച്വറി പൂർത്തിയാക്കുന്നത്. ലോകകപ്പ് ഫൈനലിൽ അഹമ്മദാബാദിൽ ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ഇന്ത്യ ആഗ്രഹിച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. 3.6 ഓവറിൽ ഇന്ത്യ അൻപത് കടന്നു. ഏഴാം ഓവറിൽ 100 കടന്ന ഇന്ത്യ പവർ പ്ലേയിൽ 92 റണ്ണാണ് നേടിയത്. 11.3 ഓവറിലാണ് ഇന്ത്യൻ ബാറ്റിങ് നിര 150 കടന്നത്. 14 ആം ഓവറിൽ ഇരുനൂറ് കടന്ന ശേഷമാണ് സഞ്ജുവും മടങ്ങിയത്. സഞ്ജു മടങ്ങിയതിന് പിന്നാലെ ഇഷാൻ കിഷനും (54) മടങ്ങി. തൊട്ടു പിന്നാലെ സൂര്യയും (0) വീണതോടെ ഇന്ത്യ ഞെട്ടി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 16 ഓവറിൽ 204 ന് നാല് വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായിട്ടുണ്ട്.
വീണ്ടും സെഞ്ച്വറി നഷ്ടം..! മിന്നും പ്രകടവുമായി ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച് സഞ്ജു സാംസൺ; ലോകകപ്പ് ഫൈനലിൽ ഇന്ത്യ വെടിക്കെട്ട് സ്‌കോറിലേയ്ക്ക്


