കുമാരനല്ലൂർ : ഇന്ത്യയിൽ ഏറ്റവും കൂടുതൽ പി എസ് സി നിയമനങ്ങൾ നടന്ന സംസ്ഥാനം കേരളം ആണെന്നിരിക്കെ
പി എസ് സി ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് വിവാദം സൃഷ്ടിച്ചിക്കുന്ന കോൺഗ്രസ് നടപടിക്കെതിരെ ഡിവൈഎഫ്ഐ യൂത്ത് മാർച്ച് നടത്തി.
ഡിവൈഎഫ്ഐ കുമാരനല്ലൂർ ഈസ്റ്റ്-വെസ്‌റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് മാർച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ ജാഥ ക്യാപ്ടൻ നിതിൻ കെ ഷാജിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.കുമാരനല്ലൂർ വെസ്റ്റ് മേഖല പ്രസിഡൻ്റ് പ്രണവ് അധ്യക്ഷനായി. ഡിവൈഎഫ്ഐയുടെ മുൻ ജില്ലാ ജോയിൻ സെക്രട്ടറിമാരായ ടി എം സുരേഷ്, കെ കെ ശ്രീമോൻ, ജാഥാ മാനേജർ കെ വി വിഷ്ണു,വൈസ് ക്യാപ്ടൻ ആർ അർജുൻ എന്നിവർ
സംസാരിച്ചു. കുമാരനല്ലൂരിൽ നിന്ന് ജാഥ ആരംഭിച്ച് സംക്രാന്തിയിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപനയോഗം ഡിവൈഎഫ്ഐ മുൻ കോട്ടയം ബ്ലോക്ക് സെക്രട്ടറി വി ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം എം ഇ റെജിമോൻ, എസ് ശ്രീനാഥ് സംസാരിച്ചു.


