അവസാനക്കാരുടെ പ്രതീക്ഷയിൽ അവസാന ആണിയടിച്ച് കൊൽക്കത്ത: പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി കൊൽക്കത്ത; മുംബൈയുടെ സാധ്യതകൾ തുലാസിലേയ്ക്ക്

യുഎഇ: അവസാന സ്ഥാനക്കാരായ ഹൈദരാബാദിന്റെ പ്രതീക്ഷകളിൽ അവസാന ആണിയും അടിച്ചു കയറ്റി കൊൽക്കത്ത. 12 കളികളിൽ നിന്നും നാലു പോയിന്റ് മാത്രമുള്ള ഹൈദരാബാദിനെ തകർത്ത് കൊൽക്കത്ത പ്ലേ ഓഫ് സാധ്യത സജീവമാക്കി. ഹൈദരാബാദിനെതിരായ വിജയത്തോടെ 13 കളികളിൽ നിന്നും 12 പോയിന്റ് നേടിയ കൊൽക്കത്ത, 12 കളികളിൽ നിന്നും പത്ത് പോയിന്റുള്ള മുംബൈയെ ഏഴാം സ്ഥാനത്തേയ്ക്കു തള്ളി. ഇനിയുള്ള കളികൾ ഇതോടെ നിർണ്ണായകമായി. ഞായറാഴ്ച നടന്ന ആദ്യ കളിയിൽ പഞ്ചാബിനെ തോൽപ്പിച്ച ബംഗളൂരു പ്ലേ ഓഫിലേയ്ക്കു യോഗ്യതയും നേടി. ഇതോടെ ചെന്നൈയും, ഡൽഹിയും, ബംഗളൂരുവും പ്ലേ ഓഫ് ഉറപ്പിച്ചു. ഇനിയുള്ള ഒരു സ്ഥാനത്തേയ്ക്കാണ് കൊൽക്കത്തയും, പഞ്ചാബും, രാജസ്ഥാനും മുംബൈയും ഇടിക്കുന്നത്. ഞായറാഴ്ച നടന്ന കളിയിൽ ഹൈജരാബാദ് ഉയർത്തിയ 116 എന്ന വിജയ ലക്ഷ്യം, അവസാന ഓവറിൽ കൊൽക്കത്ത മറികടന്നു.

Hot Topics

Related Articles