കൊച്ചി: ഐ.പി.എല്‍ താരലേലം അവസാനിച്ചപ്പോള്‍ നേട്ടമുണ്ടാക്കി ഇംഗ്ലീഷ് താരങ്ങള്‍. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള താരമായി ഇംഗ്ലീഷ് താരം സാം കറന്‍ മാറി.18.5 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്. ഇംഗ്ലീഷ് താരങ്ങളായ ഹാരി ബ്രൂക്കും ബെന്‍ സ്റ്റോക്സും ലേലത്തില്‍ പണം വാരി. ബ്രൂക്കിനെ 13.25 കോടി രൂപയ്ക്ക് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയപ്പോള്‍ ബെന്‍ സ്റ്റോക്സിനെ 16.25 കോടിക്ക് ചെന്നൈ ടീമിലെത്തിച്ചു.
അഞ്ച് താരങ്ങളെയാണ് പത്ത് കോടിയിലധികം രൂപക്ക് ടീമുകള്‍ വിളിച്ചെടുത്തത്.ഓസ്ട്രേലിയന്‍ താരമായ കാമറൂണ്‍ ഗ്രീനിനും സ്വപ്നതുല്യമായ തുക ലഭിച്ചു. പതിനേഴരക്കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സാണ് താരത്തെ സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നിക്കോളാസ് പൂരനെ 16 കോടിക്ക് ലക്നൌ സൂപ്പര്‍ ജയന്‍റ്സ് ടീമിലെത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. 8.25 കോടിക്കാണ് താരത്തെ ഹൈദരാബാദ് വിളിച്ചെടുത്തത്. ന്യൂസിലാന്റ് ക്യാപ്റ്റനും മുന്‍ സണ്‍ റൈസേഴ്‌സ് നായകനുമായ കെയിന്‍ വില്യംസണെ ഗുജറാത്ത് ടൈറ്റന്‍സ് അടിസ്ഥാന വിലയായ 2 കോടിക്ക് ടീമിലെത്തിച്ചു. ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയെ 50 ലക്ഷത്തിന് ചെന്നൈ സ്വന്തമാക്കി.
വിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറിനെ 5.75 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചു. രണ്ടു കോടി രൂപയായിരുന്നു അടിസ്ഥാനവില. ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ സിംബാബ്‌വെന്‍ ഓള്‍ റൗണ്ടര്‍ സിക്കന്ദര്‍ റാസയെ അരക്കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി.ഇന്ത്യന്‍ താരങ്ങളായ വിവ്‌റാന്ത് ശര്‍മയും മുകേഷ് കുമാറുമാണ് ലേലത്തില്‍ അവിശ്വസനീയ നേട്ടമുണ്ടാക്കിയ താരങ്ങള്‍ . 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരങ്ങളെ കോടികള്‍ മുടക്കിയാണ് ടീമുകള്‍ സ്വന്തമാക്കിയത്. മുകേഷ് കുമാറിനെ 5.5 കോടി മുടക്കി ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയപ്പോള്‍ വിവ്‌റാന്തിനെ 2 കോടി രൂപക്ക് ഹൈദരാബാദ് സ്വന്തമാക്കി.
മൂന്ന് മലയാളി താരങ്ങളേയാണ് ലേലത്തില്‍ ടീമുകള്‍ സ്വന്തമാക്കിയത്. ഓള്‍ റൌണ്ടര്‍ അബ്ദുല്‍ ബാസിത്തിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയപ്പോള്‍ വിഷ്ണു വിനോദിനെയും ബോളര്‍ കെ.എം ആസിഫിനേയും മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. മൂവരേയും അടിസ്ഥാനവിലയായ 20 ലക്ഷത്തിനാണ് ടീമുകള്‍ സ്വന്തമാക്കിയത്. എന്നാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താരങ്ങളായ അസ്ഹറുദ്ദീനെയും, റോഹന്‍ കുന്നുമ്മലിനെയും ലേലത്തില്‍ ആരും വാങ്ങിയില്ല.