ഐപിഎല്ലില്‍ അഞ്ചാം തവണ ; വിരാട് കോലിയെ പുറത്താക്കുന്നതിൽ ലഹരി കണ്ടെത്തി മുംബൈ  താരം ജസ്പ്രിത് ബുംറ

മുംബൈ : ഐപിഎല്ലില്‍ അഞ്ചാം തവണയും വിരാട് കോലിയെ പുറത്താക്കി മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രിത് ബുമ്ര. ഇന്നലെ വാംഖഡെ സറ്റേഡിയത്തില്‍ ഒൻപത് പന്തില്‍ മൂന്ന് റണ്‍സുമായിട്ടാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം മടങ്ങുന്നത്.മൂന്നാം ഓവറിലാണ് ബുമ്ര പന്തെറിയാനെത്തുന്നത്. ആദ്യ രണ്ട് പന്തും കോലിക്ക് തൊടാനായില്ല. മൂന്നാം പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് വിക്കറ്റ് നല്‍കി കോലി മടങ്ങി.ഐപിഎല്‍ ചരിത്രത്തില്‍ അഞ്ചാം തവണയാണ് ബുമ്ര, കോലിയെ മടക്കുന്നത്. എന്നാല്‍ ബുമ്രയ്‌ക്കെതിരെ 95 പന്തില്‍ 140 റണ്‍സ് നേടാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. 147.36 സ്‌ട്രൈക്ക് റേറ്റിലാണ് നേട്ടം. ബുമ്രയുടെ ആദ്യ ഐപിഎല്‍ വിക്കറ്റും കോലിയായിരുന്നു. ഇന്നത്തേത് 151-ാം വിക്കറ്റും. 

Hot Topics

Related Articles