സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് കുറവിലങ്ങാട് പള്ളിയിൽ സന്ദർശനം ശനി ഞായർ ദിവസങ്ങളിൽ

കുറവിലങ്ങാട് : സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് ഏപ്രിൽ 13, 14 ശനി, ഞായർ ദിവസങ്ങളിൽ കുറവിലങ്ങാട് ഇടവകയിൽ സന്ദർശനത്തിനെത്തും.

നാളെ ഏപ്രിൽ 13 ശനിയാഴ്ച വൈകുന്നേരം 4.30 ന് വിശുദ്ധ കുർബാന. തുടർന്ന് ജപമാല പ്രദക്ഷിണം…
വൈകുന്നേരം 6.00 മണിക്ക് കുറവിലങ്ങാട് പള്ളിയിൽ എത്തിച്ചേരുന്ന സഭാ തലവനേയും രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാടിനെയും ദേവാലയമുറ്റത്ത് വരവേൽക്കും. തുടർന്ന് മുത്തിയമ്മ ഹാളിൽ.പൊതുസമ്മേളനം,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞായറാഴ്ച രാവിലെ 7.00ന് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് ഇടവകാംഗങ്ങൾക്ക് വേണ്ടി പരിശുദ്ധ കുർബാന അർപ്പിക്കും.
ഞായറാഴ്ച രാവിലെ 8.45 നും 11.00 നും പതിവുള്ള വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.
രാവിലെ 5.30 നും വൈകുന്നേരം 4.30നും വൈകിട്ട് 7.30 നും പതിവുപോലെ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.

Hot Topics

Related Articles