ഐഎസ്എല്‍ ഉദ്ഘാടന മത്സരം ; കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സി പോരാട്ടത്തിന്റെ ടിക്കറ്റുകളെത്തി ; ടിക്കറ്റ് നിരക്ക് 299 മുതൽ

സ്പോർട്സ് ഡെസ്ക്ക് : ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിയെ നേരിടാൻ ഇനി 10 ദിവസം മാത്രം. ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു ‌ ഇൻസൈഡര്‍ ഡോട് കോം വഴി ഈ ടിക്കറ്റുകള്‍ വാങ്ങാം.സെപ്റ്റംബര്‍ 21നാണ് മത്സരം നടക്കുന്നത്. 299 രൂപ മുതലാണ് ടിക്കറ്റുകള്‍ ലഭ്യമാകുക.

നോര്‍ത്ത് ഗ്യാലറിയും സൗത്ത് ഗ്യാലറിയും ആകും 299 രൂപയുടെ ടിക്കറ്റിന് പ്രവേശിക്കാൻ കഴിയുന്ന സ്റ്റാൻഡുകള്‍. ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഈസ് ഗ്യലറി, വെസ്റ്റ് ഗ്യാലറി ടിക്കറ്റുകള്‍ക്ക് 399 രൂപയാണ്. 499, 899, 1999 രൂപയുടെ ടിക്കറ്റുകളും ലഭ്യമാണ്. ആദ്യ മത്സരം ആയതും എതിരാളികള്‍ ബെംഗളൂരു ആണ് എന്നതും കൊണ്ട് ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു പോകാൻ ആണ് സാധ്യത‌.

Hot Topics

Related Articles