ജാക്കി തെന്നി കാർ തലയിൽ വീണു : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി മരിച്ചു

കാഞ്ഞിരപ്പള്ളി : കാറിൻ്റെ ജാക്കി തെന്നി തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ഫിറോസ് ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിൽ ജോലിക്കിടെ ജാക്കി
തെന്നി കാർ ഫിറോസിന്റെ തലയിലേക്ക്
വീഴുകയായിരുന്നു. അപകടത്തിൽ തലക്ക്
ഗുരുതരമായി പരിക്കേറ്റ ഫിറോസ് പാലാ യിലെ സ്വകാര്യ
ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം
ഉച്ചക്ക് 2.30 ന് പട്ടിമറ്റം ജുമുഅ മസ്ജിദിൽ
പട്ടിമറ്റം നൗഷാദ് ഷാനിതാ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: മുഹമ്മദ് ജാബിർ, മുഹമ്മദ് റിഫായി.

Hot Topics

Related Articles