ജയിലറിനേക്കാള്‍ ഗംഭീരമാണോയെന്ന് ആരാധകർ ! ലിയോയുടെ ആദ്യ റിവ്യൂവുമായി സംഗീത സംവിധായകൻ അനിരുദ്ധ്

മുവി ഡെസ്ക്ക് ; താന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രങ്ങളുടെ ഫൈനല്‍ ഔട്ടിനെക്കുറിച്ച്‌ അനിരുദ്ധ് രവിചന്ദര്‍ നല്‍കുന്ന ഒരു അഭിപ്രായമുണ്ട്.വാക്കുകളിലൂടെയല്ല മറിച്ച്‌ ഇമോജികളിലൂടെയാവും എക്സിലൂടെ അനിരുദ്ധിന്‍റെ റിവ്യൂ. സത്യസന്ധതയുടെ കാര്യത്തില്‍ അതിന് പ്രേക്ഷകര്‍ നല്ല മാര്‍ക്ക് നല്‍കിയിട്ടുണ്ട് എന്നതിനാല്‍ അനിരുദ്ധ് വരാനിരിക്കുന്ന ഒരു ചിത്രത്തെക്കുറിച്ച്‌ പറയുന്ന അഭിപ്രായത്തിന് ഏറെ മൂല്യമുണ്ട്. സമീപകാലത്ത് ജയിലര്‍, ജവാന്‍ എന്നീ ചിത്രങ്ങളെക്കുറിച്ച്‌ അനിരുദ്ധ് എക്സില്‍ ഇട്ട പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ലിയോയെക്കുറിച്ചും തനിക്കുള്ള അഭിപ്രായം അനിരുദ്ധ് പങ്കുവച്ചിരിക്കുകയാണ്.

Advertisements

ഇമോജികളിലൂടെയാണ് ഇത്തവണയും അനിരുദ്ധിന്‍റെ പോസ്റ്റ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീയുടെയും വെടിക്കെട്ടിന്‍റെയും ട്രോഫികളുടെയും ഇമോജികളാണ് അനിരുദ്ധ് സമൂഹമാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെടിക്കെട്ടിന്‍റെയും ട്രോഫികളുടെയും കൈയടികളുടെയും ഇമോജികളാണ് ജയിലര്‍ റിലീസിന് മുന്‍പ് ചിത്രത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായമായി അനിരുദ്ധ് പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ അന്ന് മൂന്നെണ്ണം വച്ചായിരുന്നുവെങ്കില്‍ ലിയോയുടെ ഓരോ ഇമോജിയും അഞ്ചെണ്ണം വീതമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാന്‍റെ ബോളിവുഡ് ചിത്രം ജവാന്‍റെ ഇമോജികളും മൂന്നെണ്ണം വീതമാണ് അനിരുദ്ധ് പോസ്റ്റ് ചെയ്തിരുന്നത്.

അനിരുദ്ധിന്‍റെ പോസ്റ്റ് വന്നതോടെ ചിത്രം വന്‍ വിജയമാകുമെന്ന പ്രതീക്ഷ ഉറപ്പിച്ചിരിക്കുകയാണ് വിജയ് ആരാധകര്‍. അനിരുദ്ധ് എക്സില്‍ ഇട്ട പോസ്റ്റ് ഇതുവരെ കണ്ടിരിക്കുന്നത് 15 ലക്ഷത്തിലധികം ആളുകളാണ്. 64,000 ല്‍ അധികം ലൈക്കുകളും 21,000 ല്‍ അധികം ഷെയറുകളും ഇതിന് ലഭിച്ചിട്ടുണ്ട്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒരുമിക്കുന്ന ചിത്രം കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ലിയോ ദാസ് ആയി വിജയ് എത്തുന്ന ചിത്രത്തിലെ മറ്റ് താരനിരയും ശ്രദ്ധേയമാണ്. തൃഷ നായികയാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍, ഗൗതം വസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മിഷ്കിന്‍, മാത്യു തോമസ്, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, ബാബു ആന്‍റണി, മനോബാല, ജോര്‍ഡ് മരിയന്‍, അഭിരാമി വെങ്കിടാചലം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളിലെത്തും.

Hot Topics

Related Articles