രജനിക്കൊപ്പം ജാക്കി ഷ്രോഫും; ‘ജയിലറിൽ’ അണി നിരക്കുന്നത് വമ്പൻ താരനിര : ക്യാരക്ടർ ലുക്ക് പോസ്റ്റർ

രജനിക്കൊപ്പം ജാക്കി ഷ്രോഫും; ‘ജയിലറിൽ’ അണി നിരക്കുന്നത് വമ്പൻ താരനിര : ക്യാരക്ടർ ലുക്ക് പോസ്റ്റർരജനിയുടെ ‘ജയിലറിൽ’ പ്രധാന കഥാപാത്രമായി ബോളിവുതാരം ജാക്കി ഷ്രോഫും എത്തുന്നു. ജാക്കി ഷ്രോഫിന്റെ ക്യാരക്ടർ ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. മലയാളത്തിൽ നിന്നും മോഹൻലാലും കന്നടയിൽ നിന്നും ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Advertisements

സണ്‍ പിക്ചേഴ്‍സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധാനം നെൽസൺ ദിലീപ് കുമാർ. പേര് സൂചിപ്പിക്കുന്നതു പോലെ ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. തമന്നയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നു. 23 വർഷങ്ങൾക്ക് ശേഷമാണ് രജനിയും രമ്യ കൃഷ്ണനും ജയിലറിലൂടെ ഒന്നിക്കുന്നത്. പടയപ്പയാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച അവസാന ചിത്രം.

ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് സ്റ്റണ്ട് ശിവയാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്.

Hot Topics

Related Articles