“ജയ ജയ ജയ ജയ ഹേ”… ബോളിവുഡിൽ നായികയാകുന്നത് ഈ നടി

കഴിഞ്ഞ വർഷത്തെ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായ വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്ത പുറത്തു വന്നിരുന്നു. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് ആയിരിക്കും ബോളിവുഡ് റീമേയ്ക്ക് നിര്‍മ്മിക്കുക എന്ന റിപ്പോർട്ടും ഉണ്ടായിരുന്നു.

Advertisements

ഇപ്പോഴിത ചിത്രം ബോളിവുഡില്‍ ഒരുങ്ങുമ്പോള്‍ നായികയാകുന്നത് ആരാകുമെന്ന സൂചനയാണ് എത്തുന്നത്. റീമേയ്ക്കില്‍ ഫാത്തിമ സന ഷെയ്ഖ് നായികയാവും എന്നാണ് സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംവിധായകന്‍ വിപിന്‍ സാമൂഹിക മാധ്യമങ്ങളില്‍ നടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഇതോടെയാണ് നായികയായി സന ആയിരിക്കുമെന്നുള്ള സൂചനകൾ ലഭിക്കുന്നത്.

ദര്‍ശന രാജേന്ദ്രന്‍-ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രമായി എത്തിയ ചിത്രം വിപിന്‍ ദാസ് സംവിധാനം ചെയ്തതത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ബബ്ലു അജുവാണ് ഛായാഗ്രഹണം. ജോണ് കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്തത്.

Hot Topics

Related Articles