എല്ലാം കണ്ണില്‍പ്പൊടിയിടാനുള്ള ശ്രമമാണ്; എഡിജിപിക്കെതിരെ ഒരന്വേഷണവും നടക്കില്ല; തൊട്ടാൽ മുഖ്യമന്ത്രിയുടെ കസേര തെറിക്കും: കെ സുരേന്ദ്രൻ

തിരുവനന്തപുരം : എഡിജിപിക്കെതിരെ ഒരന്വേഷണവും നടക്കില്ലെന്നും എല്ലാം കണ്ണില്‍പ്പൊടിയിടാനുള്ള ശ്രമമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അന്വേഷണം കേന്ദ്ര ഏജൻസികള്‍ ഏറ്റെടുക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.

Advertisements

മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയരുന്നത് ഗുരുതര ആരോപണങ്ങളാണ്. പാർട്ടിയുടെ തന്നെ എംഎല്‍എയാണ് ഇതുന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തുന്നവർ സ്വർണക്കള്ളക്കടത്തും മയക്കുമരുന്ന് കച്ചവടവും നടത്തുന്നു. അവർ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നു. മാഫിയാ സംഘങ്ങളെ തീറ്റിപ്പോറ്റുന്നു. ഇതാണ് സിപിഎം എംഎല്‍എ ഉന്നയിച്ചിരിക്കുന്ന ആരോപണത്തിന്റെ കാതല്‍. എഡിജിപി തന്നെ ഈ കുറ്റകൃത്യങ്ങള്‍ക്കെല്ലാം കൂട്ടുനില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ അടക്കം ഫോണ്‍ ചോർത്തുന്നു. ഇത്രയും ഗുരുതരമായ ആരോപണം ഭരണകക്ഷി എംഎല്‍എ നടത്തിയിട്ടും എഡിജിപിയെ സ്ഥാനത്തുനിന്നും നീക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖ്യമന്ത്രിയുടെ നടപടികള്‍ക്ക് താങ്ങും തണലുമാകുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും, എഡിജിപി എംആർ അജിത്കുമാറുമാണ്. പി.വി അൻവറിന്റെ ആരോപണം മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇത്, മല എലിയെ പ്രസവിച്ച പോലെയാണ്. കഴിഞ്ഞ ദിവസം പൊലീസ് അസോസിയേഷന്റെ സമ്മേളനത്തില്‍ വലിയ വർത്തമാനമാണ് മുഖ്യമന്ത്രി നടത്തിയത്. മുഖം നോക്കാതെ നടപടി എടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.

എഡിജിപിക്കെതിരെ നടപടിയെടുത്താല്‍ മുഖ്യമന്ത്രിയുടെ കസേര തെറിക്കുമെന്ന് പിണറായി വിജയന് അറിയാം. മുഖ്യമന്ത്രിയുടെ ദുർനടത്തിപ്പുകളുടെയും അഴിമതികളുടെയും നിയമലംഘനങ്ങളുടെയും കൃത്യമായ തെളിവ് എഡിജിപിയുടെ കൈയിലുണ്ട്. അതുകൊണ്ടാണ് എഡിജിപിയെ തൊടാനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് ഇല്ലാത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. സ്ഥാനത്ത് തുടരാൻ പിണറായി വിജയന് ധാർമികമായ അധികാരമില്ല. ഇപ്പോള്‍ നടക്കുന്നത് ഒരു നാടകം മാത്രമാണ്.

സിപിഎമ്മിന്റെ നേതാക്കളെ തന്നെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണ്.
ശക്തമായ നടപടിയുണ്ടാകുമെന്ന് ഇന്നലെ വലിയ വായില്‍ ഗോവിന്ദൻ മാഷ് പറഞ്ഞു. ഇടതുമുന്നണി കണ്‍വീനറും ഇതുതന്നെ ആവർത്തിച്ചു. എംആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ ഇരുത്തി സിപിഎം നേതാക്കള്‍ പറയുന്ന ഇത്തരം പ്രസ്താവനകള്‍ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാനെന്നും സുരേന്ദ്രൻ പറഞ്ഞു.

Hot Topics

Related Articles