കയ്പമംഗലത്ത് അറുപത്കാരിയെ ലൈംഗികമായി പീഡിപ്പിച്ച് മാല കവർന്നു : കയ്പമംഗലം സ്വദേശി പിടിയിൽ 

തൃശൂർ : കയ്പമംഗലത്ത് അറുപത്കാരിയെ ലൈംഗികമായി പീഡിപ്പിച്ച് മാല കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കൂരിക്കുഴി ആശാരിക്കയറ്റം സ്വദേശി  എ.ടി.എം രാഹുൽ, അപ്പു രാഹുൽ എന്നീ പേരുകളിലറിയപ്പെടുന്ന തോട്ടുപറമ്പിൽ രാഹുൽ (27) നെയാണ് കയ്പമംഗലം എസ്.എച്ച്.ഒ സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. 

കൂരിക്കുഴി 18 മുറിയിൽ താമസിക്കുന്ന സ്ത്രീയെ രാവിലെ 6.30 ന് വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച ശേഷം മാല കവർന്ന് രക്ഷപ്പെടുകയായിരുന്നു.  പ്രതിയെ ഇന്ന് വഴിയമ്പലം അയിരൂരിൽ നിന്ന് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ ഇയാൾ മോഷണ കേസിലും, അടിപിടി കേസിലും പ്രതിയാണ്. എസ്.ഐമാരായ കൃഷ്ണപ്രസാദ്, അബ്ദുൾ സത്താർ, മുഹമ്മദ് റാഫി, സീനിയർ സി.പി.ഒ പ്രശാന്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Hot Topics

Related Articles