‘വാലന്റൈൻ ദിനത്തിൽ ഞാൻ സിംഗിൾ അല്ല’…പ്രണയിനിയെ പരിചയപ്പെടുത്തി കാളിദാസ് ജയറാം

വാലന്റൈൻ ദിനത്തിൽ തന്റെ പ്രണയിനിയെ പരിചയപ്പെടുത്തി നടൻ കാളിദാസ് ജയറാം. അവസാനം, വാലന്റൈൻ ദിനത്തിൽ ഞാൻ സിംഗിൾ അല്ല’ എന്ന് പോസ്റ്റിലൂടെ തന്റെ കാമുകി തരിണി കലിംഗരായ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം താൻ സിംഗിൾ അല്ലെന്ന് വെളിപ്പെടുത്തിയത്.

Advertisements

നിരവധി താരങ്ങള്‍ ഇരുവർക്കും ആശംസകളുമായി എത്തി. ‘മിസ് യൂ സോ മച്ച്’ എന്നായിരുന്നു കാളിദാസിന്റെ ഫോട്ടോയ്ക്ക് തരിണിയുടെ മറുപടി. ‘ഈ ദിവസം നിന്നെ കുറച്ചു കൂടുതൽ മിസ് ചെയ്യുന്നുണ്ട്. ഹാപ്പി വലന്റൈന്‍സ് ഡേ’ എന്ന അടിക്കുറിപ്പോടെ കാളിദാസിനൊപ്പമുള്ള ഫോട്ടോ തരിണിയും പങ്കുവച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറച്ചു മാസങ്ങൾക്കു മുൻപാണ് കാളിദാസ് തന്റെ പ്രണയിനിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയത്. 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി അറിയപ്പെടുന്ന മോഡൽ കൂടിയാണ്. കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ പങ്കുവച്ചിരുന്നു. കാളിദാസിന്റെ കുടുംബ ചിത്രങ്ങളിലിപ്പോൾ നിറ സാന്നിധ്യമാണ് തരിണിയും.

രജ്നി ആണ് കാളിദാസിന്റെ പുതിയ ചിത്രം. ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും പ്രധാന വേഷത്തിൽ കാളിദാസ് ആണ് അഭിനയിക്കുന്നത്. പാ. രഞ്ജിത്ത് സംവിധാനം ചെയ്ത നച്ചത്തിരം നകർകിറത് എന്ന ചിത്രത്തിലാണ് കാളിദാസ് അവസാനമായി അഭിനയിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.