കണ്ണൂരില്‍ തട്ടുകടയില്‍ കോണ്‍ഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവം: രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂര്‍: കണ്ണൂരില്‍ തട്ടുകടയില്‍ വെച്ച്‌ കോണ്‍ഗ്രസ് നേതാവിനെ മർദ്ദിച്ച കേസില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരായ രജീവൻ, ബിനു കൃഷ്ണൻ എന്നിവർക്കെതിരെയാണ് നടപടി. രജീവൻ ഇന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് ഇറങ്ങിയത്. വ്യാഴാഴ്ചയാണ് മണ്ഡലം പ്രസിഡന്‍റ് കണ്ണൂർ മണ്ഡലം പ്രസിഡന്റും മുൻ നഗരസഭ കൗണ്‍സിലറുമായ ആർ രഞ്ജിത്തിന് മർദനമേറ്റത്. അതേസമയം, തട്ടുകടയില്‍ വെച്ച്‌ രഞ്ജിത്താണ് പ്രശ്നമുണ്ടാക്കിയതെന്നും ആക്രമിച്ചതെന്നും പൊലീസുകാർ പരാതി നല്‍കിയിട്ടുണ്ട്.

Advertisements

വ്യാഴാഴ്ച്ച രാത്രി ഒമ്പതരയോടെ കണ്ണൂർ എസ് എൻ പാർക്കിന് സമീപമായിരുന്നു സംഭവം. തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ കോണ്‍ഗ്രസ് കണ്ണൂർ മണ്ഡലം പ്രസിഡന്റും മുൻ നഗരസഭ കൗണ്‍സിലറുമായ ആർ രഞ്ജിത്തിനാണ് മർദനമേറ്റത്. മഴയത്ത് അടുത്തടുത്ത് നിന്നവർ തമ്മില്‍ വാക്കേറ്റവും പിന്നാലെ കൂട്ടയടിയും ഉണ്ടായതായി ദൃസാക്ഷികള്‍ പറഞ്ഞു. മർദിച്ച പൊലീസുകാരെ മുൻപരിചയമില്ലെന്നും ക്വട്ടേഷനെടുത്ത് ആക്രമിച്ചതാകാമെന്നും രഞ്ജിത്ത് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രഞ്ജിത്തിന്റെ പരാതിയില്‍ പൊലീസുകാരായ രാജീവൻ, ബിനു കൃഷ്ണൻ ഒപ്പമുണ്ടായിരുന്ന തൻസീർ എന്നിവർക്കെതിരെ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ രഞ്ജിത്ത് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസുകാർ പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനിടെ രഞ്ജിത്താണ് പ്രശ്നമുണ്ടാക്കിയതെന്നും പിടിച്ചു മാറ്റുന്നതിനിടെ മർദിച്ചുവെന്നും പൊലീസുകാർ പറഞ്ഞു. രഞ്ജിത്തിനെതിരെ പൊലീസ് ഉദ്യോഗസ്ഥരും പരാതി നല്‍കിയിട്ടുണ്ട്.

Hot Topics

Related Articles