കുമരകം : ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡിന്റെയും എൻഎസ്എസിന്റെയും ആഭിമുഖ്യത്തിൽ ഓണത്തെ വരവേൽക്കാനായി ബന്ദിപ്പൂകൃഷിക്ക് തുടക്കമിട്ടു. സ്കൂൾ മാനേജർ എ കെ ജയപ്രകാശ് ബന്ദി തൈ നട്ടു കൊണ്ട് ഈ സംരംഭo ഉദ്ഘാടനം ചെയ്തു.പ്രകൃതിയോട് ചേർന്നുനിൽക്കാനുള്ള കുട്ടികളുടെ ഈ ശ്രമം അഭിനന്ദനീയാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ പിടിഎ പ്രസിഡന്റ് മഹേഷ് ബാബു മുൻ പിടിഎ പ്രസിഡന്റ് വി സി അഭിലാഷ് തുടങ്ങിയവർ ഇതിൽ പങ്കുചേർന്നു. പാഠപുസ്തകങ്ങളുടെ പുതുമണത്തോടൊപ്പം മണ്ണിന്റെ മണവും കുട്ടികൾ ഇന്നലെ ആസ്വദിച്ചു. അവർക്ക് വേണ്ട നിർദേശങ്ങൾ നൽകിക്കൊണ്ട് സ്കൂൾ പ്രിൻസിപ്പൽ സുനിമോൾ എസും സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകരായ സനിത മോഹൻ രമ്യ ടിവി എൻഎസ്എസ് പ്രോഗ്രാം ഓഫീസേഴ്സ് ആയ മായ എം എ അഞ്ജു വർഗീസ് എന്നിവരും ലാബ് അസിസ്റ്റന്റ് സുമോനും സ്കൂളിലെ മറ്റ് അധ്യാപകരും''വസന്ത മല്ലിക ''എന്ന് പേരിട്ട ഈ പ്രോജക്ടിൽ പങ്കാളികളായി.