ചങ്ങനാശ്ശേരി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് നൽകുന്ന യാത്ര സൗജന്യം 18 വയസ്സിന് താഴെയുള്ള ആൺകുട്ടികൾക്കും നൽകണം എന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു ജനങ്ങളോടൊപ്പം നിന്ന് ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് പാർട്ടി പ്രവർത്തനം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു കേരള കോൺഗ്രസ് (എം )ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ലാലിച്ചൻ കുന്നിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു ഉന്നതാധികാര സമിതി അംഗം അഡ്വക്കേറ്റ് ജോബ് മൈക്കിൾ പാർട്ടി കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രൊഫസർ ലോപ്പസ് മാത്യു ജോൺസൺ അലക്സാണ്ടർ ജോർജ് വാണിയപുരക്കൽ ജോയി പള്ളിക്ക പറമ്പിൽ സണ്ണി ചങ്ങങ്കേരി ജോമോൻ തോട്ടശ്ശേരി ഡാനി തോമസ് മിനി റെജി എ കെ അപ്പുക്കുട്ടൻ ലിനു ജോബ് ഡീനു ചാക്കോ ബാബു കുരിശുംമൂട്ടിൽ ഫ്രാൻസിസ് പാണ്ടിശ്ശേരി സാജു മഞ്ചേരിക്കളം സോണി പുത്തൻ പറമ്പിൽ ഷാജി പുളിമൂടൻ ജോസി കല്ലുകളം, സജി ജോൺ ബിജു പാണ്ടിശ്ശേരി ജോസഫ് കുട്ടി കളത്തിൽ കുര്യാക്കോസ് പുന്നവേലി ടിറ്റി ജോസ് ഷാജി കോലേട്ട് അഗസ്റ്റിൻ ജോർജ് ബിനോയ് മുക്കാടൻ, ജിന്റോ കല്ലുകളം ചാക്കോച്ചൻ മെതിക്കളം ജോസ്കുട്ടി കണ്ണന്തറ, തുടങ്ങിയവർ പ്രസംഗിച്ചു.


