പോത്തിറച്ചി ലഭ്യത കുറഞ്ഞു ; മട്ടണിലേയ്ക്ക് തിരിഞ്ഞ് ഉപഭോക്താക്കൾ  ; ഹാപ്പിയായി ആട് കർഷകർ 

കോട്ടയം : വിപണിയിൽ ബീഫ് ലഭ്യത കുറഞ്ഞതോടെ ഹാപ്പിയായി ആട് കർഷകർ. മാടുകളുടെ വരവ് ഏതാണ്ട് നിലച്ച അവസ്ഥയായതോടെ ബദൽ ഇറച്ചിയായി ആടിനെ ഉപഭോക്താക്കൾ തിരഞ്ഞെടുത്തതാണ് ഇപ്പോൾ ആട് കർഷകർക്ക് ഗുണമായി മാറിയിരിക്കുന്നത്. പോത്തിറച്ചിയുടെ ലഭ്യത കുറഞ്ഞതോടെയാണ് ആട് വിപണി സജീവമായിരിക്കുന്നത്. പോത്തിറച്ചി ലഭിക്കാതയതു൦ ശീതീകരിച്ച് വരുന്ന ഇറച്ചി ഉപയോഗിച്ചതുമൂല൦ ആളുകളിൽ അലർജി ഉണ്ടാവുകയു൦ ചെയ്തതോടെ ഹോട്ടലുകളു൦ കേറ്ററിങ്ങ് സ്ഥാപനങ്ങളു൦ പോത്തിറച്ചി ഉപയോഗ൦ വേണ്ടന്നുവച്ചതു൦ ആടിന് ആവശൃക്കാർ വർദ്ധിക്കാൻ കാരണമായി.  ബീഫ് കറിക്കുപകര൦ മട്ടൻചാപ്സ് ആണ് ഇപ്പോഴത്തെ താരം കേറ്ററിങ്ങ് സ്ഥാപനങ്ങളിൽ മീനിനു൦ വിലവർദ്ധിച്ചതോടെ മുൻ കുട്ടി ബുക്ക് ചെയ്തിരുന്ന പല പരിപാടിയു൦ മട്ടൻബിരിയാണിയിലേക്ക് മാറ്റിയിരിക്കുകയാണ് നല്ലയിന൦മുട്ടനാടുകൾക്ക് മോഹവിലയാണ് ലഭിക്കുന്നത് എന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് പറഞ്ഞു.

Advertisements

Hot Topics

Related Articles