വീട്ടില്‍ നിന്ന് ദുര്‍ഗന്ധം; പരിശോധിച്ചപ്പോള്‍ കണ്ടത് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹങ്ങള്‍; കണ്ണൂരില്‍ അമ്മയും മകളും മരിച്ച നിലയില്‍

കണ്ണൂർ : കണ്ണൂരില്‍ വീടിനകത്ത് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാളികാവിന് സമീപത്തെ സുനന്ദ (78), ദീപ (48) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ടെന്നാണ് പ്രഥമിക നിഗമനം. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്.

Hot Topics

Related Articles