“കണ്ണൂര്‍ സ്‍ക്വാഡിന്റെ രണ്ടാം ഭാഗം ?” മറുപടിയുമായി സംവിധായകൻ റോബി വര്‍ഗീസ് രാജ്

കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‍ക്വാഡിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ആകാംക്ഷകള്‍ക്ക് ഒരു മറുപടി സംവിധായകൻ റോബി വര്‍ഗീസില്‍ നിന്ന് ലഭിച്ചിരിക്കുകയാണ്.

Advertisements

കണ്ണൂര്‍ സ്‍ക്വാഡ് 2 ആലോചനയിലുണ്ടെന്ന് സംവിധായകൻ റോബി വര്‍ഗീസ് രാജ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. ഇതുവരെ കണ്ണൂര്‍ സ്‍ക്വാഡ് രണ്ടിന്റെ ജോലികള്‍ തുടങ്ങിയിട്ടില്ല എന്നും റോബി വര്‍ഗീസ് രാജ് വ്യക്തമാക്കുന്നു. റോബി വര്‍ഗീസ് രാജിന് മറ്റ് സിനിമകളുടെയും പദ്ധതിയുണ്ട്. അതിനാല്‍ കണ്ണൂര്‍ സ്‍ക്വാഡ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം എപ്പോഴായിരിക്കും എന്നതില്‍ വ്യക്തതയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കണ്ണൂര്‍ സ്‍ക്വാഡ് ആഗോളതലത്തില്‍ 84 കോടി രൂപയിലധികം നേടിയിരുന്നു. മമ്മൂട്ടിയുടെ ഡിസ്‍നി ഹോട്‍സ്റ്റാറില്‍ മമ്മൂട്ടി നായകനായ ചിത്രം കണ്ണൂര്‍ സ്‍ക്വാഡ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയപ്പോള്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കുന്നു കണ്ണൂര്‍ സ്‍ക്വാഡ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ കണ്ണൂര്‍ സ്‍ക്വാഡിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസാണ്.

കണ്ണൂര്‍ സ്‍ക്വാഡില്‍ കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്. 

Hot Topics

Related Articles