കണ്ണൂർ സർവകലാശാല വാർത്തകൾ / അറിയിപ്പുകൾ അറിയണ്ടെ …

പരീക്ഷാഫലം

Advertisements

ഒന്നാം സെമസ്റ്റർ എം .എസ് .സി ഇന്റഗ്രേറ്റഡ് കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേർണിംഗ് (റെഗുലർ/ സപ്ലിമെന്ററി) -ഒക്ടോബർ 2021 പരീക്ഷകളുടെ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് . ഉത്തരക്കടലാസ് പുനർമൂല്യ നിർണ്ണയം /സൂക്ഷ്മ പരിശോധന / പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ 28 / 12 / 2022 , 5 P M വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുനർമൂല്യ നിർണ്ണയ ഫലം

ഒന്നാം സെമസ്റ്റർ ബി.എ ,ബി.കോം ഡിഗ്രി (പ്രൈവറ്റ് രെജിസ്ട്രേഷൻ) നവംബർ – 2020 പരീക്ഷകളുടെ പുനർമൂല്യ നിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു .മാർക്ക് മാറുന്ന പക്ഷം വിദ്യാർത്ഥികൾ റിസൾട്ട് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും അസ്സൽ ഗ്രേഡ് കാർഡും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

പ്രായോഗിക പരീക്ഷകൾ

അഞ്ചാം സെമസ്റ്റർ ബി എ ഫങ്ഷണൽ ഹിന്ദി (റെഗുലർ / സപ്ലിമെന്ററി), നവംബർ 2022 പ്രായോഗിക പരീക്ഷകൾ 22.12.2022-ന് പയ്യന്നൂർ കോളേജിൽ വച്ച് നടക്കും .രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.

പരീക്ഷാവിജ്ഞാപനം

രണ്ടാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി (റെഗുലർ / സപ്ലിമെന്ററി) -മെയ് 2022 പരീക്ഷകൾക്ക് 29 .12 .2022 മുതൽ 31 .12 .2022 വരെ പിഴയില്ലാതെയും 04 .01 .2023 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

ടൈംടേബിൾ

കണ്ണൂർ സർവകലാശാലാ പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം ലിബ് ഐ എസ് സി (സി ബി സി എസ് എസ് – 2020 സിലബസ്) റഗുലർ/സപ്ലിമെൻ്ററി, നവംബർ 2022 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.