പാറപ്പാടം: ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 23 തിങ്കളാഴ്ച നടക്കും. രാവിലെ എട്ടിന് ക്ഷേത്രം മേല്‍ശാന്തി ഹോരക്കാട്ടില്ലത്ത് ജി.കേശവന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിമരച്ചുവട്ടില്‍ പ്രത്യേകം തയ്യാറാക്കിയ ഭണ്ഡാര അടുപ്പില്‍ തീ പകരും. തുടര്‍ന്ന് ഭക്തരുടെ നേതൃത്വത്തില്‍ പൊങ്കാല നടക്കും. രാവിലെ 10.30 ന് പൊങ്കാല സമര്‍പ്പണം നടക്കും. പൊങ്കാല അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ 21 നു മുന്‍പ് ക്ഷേത്രത്തില്‍ പേര് നല്‍കണമെന്ന് ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ജിജീഷ് എന്‍ ദര്‍ശന, സെക്രട്ടറി മനോജ് നാലുകണ്ടം, വൈസ് പ്രസിഡന്റ് മഞ്ജു എം. രാജു മാലിയില്‍ എന്നിവര്‍ അറിയിച്ചു.
Advertisements


