മഞ്ചേശ്വരം:അന്ധവിശ്വാസങ്ങൾ അനാചാരങ്ങൾ അകറ്റാൻ ശാസ്ത്ര വിചാരം പുലരാൻ എന്ന മുദ്രാവാക്യമുയർത്തി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ഉത്തര മേഖല ജനചേതനയാത്രക്ക് മഞ്ചേശ്വരത്ത് തുടക്കമായി. പ്രശസ്ത സിനിമാ സംവിധായകൻ ഷാജി.എൻ കരുൺ ഉദ്ഘാടനം ചെയ്തു. കെ.വി കുഞ്ഞിരാമൻ അധ്യക്ഷനായി. ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടർ സി.ബസവലിംഗയ്യ, പ്രൊഫ.എം.എം നാരായണൻ , തുളു അക്കാദമി അധ്യക്ഷൻ കെ.ആർ ജയാനന്ദ, ഡോ. പ്രശാന്ത് കൃഷ്ണൻ, മനയത്ത് ചന്ദ്രൻ, പി. അപ്പുക്കുട്ടൻ, പ്രസിഡന്റ് മാരായ ജീൻ ലെവിണാമൊന്തേരോ, സുന്ദരി ആർ ഷെട്ടി, ഗോവിന്ദ പൈ ഗവ.കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ.പി.എം സലീം, ഗോവിന്ദ പൈ സ്മാരക ട്രസ്റ്റ് തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ഡോ.കെ.വി കുഞ്ഞികൃഷ്ണൻ ലീഡറും . പി.വി.കെ.പനയാൽ മാനേജരുമായ ജാഥ ഡിസംബർ 30 ന് വൈകുന്നേരം തൃശൂരിൽ സമാപിക്കും.