കാസര്‍ഗോഡ് ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കുത്തേറ്റ് യുവതി ആശുപത്രിയിൽ: ‘മുൻപും ശല്യം ഉണ്ടായിരുന്നു’, പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ല

കാസര്‍ഗോഡ്:ഭര്‍ത്താവിന്റെ സുഹൃത്ത് കുത്തിയതിനെ തുടര്‍ന്ന് യുവതി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍. അഡൂര്‍ കുറത്തിമൂല സ്വദേശി രേഖ (27) യാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.കർണാടകയിലെ മണ്ടക്കോല്‍ കന്യാന സ്വദേശിയായ പ്രതാപ് ആണ് രേഖയെ കുത്തിയതെന്നാണ് പോലീസിന് നല്‍കിയ മൊഴി.ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് രേഖ കേസ് നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്തായ പ്രതാപ് നിരന്തരം ശല്യം ചെയ്യാറുണ്ടെന്നും ഇതിനായി വനിതാസെല്ലിലും അഡൂര്‍ പോലീസിലും പരാതിയുമായി സമീപിച്ചിട്ടുണ്ടെന്നും രേഖയുടെ സഹോദരന്‍ രമണ്ണ അറിയിച്ചു. പോലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഇനി ശല്യം ചെയ്യില്ലെന്ന് പ്രതാപ് ഉറപ്പുനല്‍കിയിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.എന്നാല്‍ തിങ്കളാഴ്ച വൈകിട്ട്, ജോലി കഴിഞ്ഞ് ലോട്ടറി സ്റ്റാളില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തുന്നതിനിടെ വഴിയില്‍ കാത്തുനിന്ന പ്രതാപ് കഠാരയുപയോഗിച്ച് രേഖയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ തന്നെ രേഖയെ ആശുപത്രിയിലെത്തിച്ചു.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles