മണ്ണിടിക്കുന്നതിനിടെ ടിപ്പര്‍ ലോറി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കാട്ടാക്കട: മണ്ണിടിക്കുന്നതിനിടയില്‍ ടിപ്പര്‍ മറിഞ്ഞു.മണ്ണിനടിയിലായ യുവാവ് മരിച്ചു. വിളപ്പില്‍ശാല മലപ്പനംകോട് കടുക്കാനിനവിള പുത്തന്‍ വീട്ടില്‍ മോഹനദാസ്(39)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30തോടെ വെള്ളനാട് പുനലാലിലാണ് സംഭവം.

Advertisements

പുനലാല്‍ സ്വദേശി ഗ്ലാഡ്സ്റ്റന്‍ മണ്ണിടിച്ച് മറ്റൊരു പുരയിടത്തിലേയ്ക്ക് ഇടുകയായിരുന്ന ടിപ്പര്‍ ലോറിയിയ്ക്ക് മോഹനദാസ് സൈഡ് പറയുന്നതിനിടയില്‍ മോഹന്‍ ദാസ് നിന്ന സ്ഥലത്തെ ലോറിയുടെ ടയര്‍ മണ്ണില്‍ പുതഞ്ഞു.ഈ സമയം ലോറി ചരിഞ്ഞ് മോഹന്‍ദാസിന്റെ പുറത്ത് തട്ടി താഴേയ്ക്ക് വീണു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാഹനം മറിഞ്ഞെങ്കിലും ലോറിയിലെ മണ്ണ് മോഹനദാസിന്റെ പുറത്തേയ്ക്ക് വീണു. പ്രദേശവാസികള്‍ ഏറെപണിപ്പെട്ട് ഇയാളെ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്ത് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 8.45ഓടെ മരണം സംഭവിക്കുകയായിരുന്നു

Hot Topics

Related Articles