കവിയൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് ബിജെപി സ്ഥാനാർഥി സാധ്യത പട്ടികയുമായി പ്രചാരണത്തിന് തുടക്കമായി

തിരുവല്ല: കവിയൂർ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിന് ബിജെപി യുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഹകരണ മുന്നണി സജീവമായി രംഗത്ത്. സ്ഥാനാർഥി സാധ്യത പട്ടികയും പ്രസിദ്ധീകരിച്ചു.
ബിജെപി കവിയൂർ പഞ്ചായത്ത് കമ്മിറ്റി കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .എം.ഡി. ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. ബിജെപി. കവിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് .കെ.റ്റി.രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം സന്തോഷ് സദാശിവമഠം സ്ഥാനാർഥി സാധ്യത പട്ടിക പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടഭാഗം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു വിജയകുമാർ, ശ്രീകുമാരി രാധാകൃഷ്ണൻ, സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ബൈജുക്കുട്ടൻ, പ്രീത മോഹൻ തുടങ്ങിയവർ പങ്കെടുത്തു. ബിജെപി പഞ്ചായത്ത് കമ്മിറ്റി ജന.സെക്രട്ടറി ജയപ്രകാശ് സ്വാഗതവും സെക്രട്ടറി രാജേഷ് കൂടത്തിൽ കൃതജ്ഞതയും പറഞ്ഞു.
സന്തോഷ് സദാശിവമഠം ( കൺവീനർ) സതീഷ്‌ മടുക്കോലിൽ, സുഗതൻ കവിയൂർ, രാജേഷ് കൂടത്തിൽ, ശിരീഷ് ചന്ദ്രൻ (ജോ.കൺവീനർ മാർ) എന്നിവർ ഭാരവാഹികളായി തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.

Hot Topics

Related Articles