കോട്ടയം : കേരളകൗമുദി ദിനപ്പത്രത്തിന്റെ 115-ാം വാർഷികാഘോഷവും സ്റ്റീഫൻ ദേവസി ഷോയും ‘ഈവ് 2 കെ26’ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിന് പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. ഇൻകം ടാക്സ് ഗോവ അഡീഷണൽ കമ്മിഷണർ ജ്യോതിസ് മോഹൻ ആമുഖ പ്രസംഗം നടത്തും. ആന്റോ ആന്റണി എം.പി മുഖ്യപ്രസംഗം നടത്തും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് എന്നിവർ മുഖ്യാതിഥികളാകും.
ജില്ലാ പഞ്ചായത്ത് അംഗം ആർ.ശ്രീകല, ബ്ളോക്ക് പഞ്ചായത്തംഗം ക്ളിന്റ് അരീപ്ളാക്കൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റും, പൂഞ്ഞാർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റുമായ അനിൽകുമാർ മഞ്ഞപ്ളാക്കൽ, പാലാ ഡിവൈ.എസ്.പി കെ.സദൻ, സെന്റ്. ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ മാനേജർ ഫാ.സിബി മഞ്ഞക്കുന്നേൽ, പൂഞ്ഞാർ സെന്റ്.മേരീസ് ഫൊറോന പള്ളി വികാരി ഫാ.തോമസ് പനയ്ക്കകുഴി, എസ്.എം.വി ഹയർ സെക്കൻഡറി സ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ നന്ദകുമാർ രാമവർമ്മ എന്നിവർ സംസാരിക്കും. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ സ്വാഗതവും, പ്രത്യേക ലേഖകൻ വി.ജയകുമാർ നന്ദിയും പറയും. തുടർന്ന് സ്റ്റീഫൻ ദേവസി ബാൻഡിന്റെ സംഗീത നിശ അരങ്ങേറും.


