മൂലവട്ടം അമൃത എച്ച് എസ് അദ്ധ്യാപകനായ ഡോ. രാജേഷ് കെ പുതുമനയുടെ പത്താമത് പുസ്തകം ‘ടീച്ചറേ മണിയടിച്ചു’ പ്രകാശനം ചെയ്തു

കോട്ടയം : മൂലവട്ടം അമൃത എച്ച് എസ് അദ്ധ്യാപകനായ ഡോ. രാജേഷ് കെ പുതുമനയുടെ പത്താമത് പുസ്തകം ‘ ടീച്ചറേ മണിയടിച്ചു’ സ്കൂൾ ഹാളിൽ പ്രകാശനം ചെയ്തു.
പ്രശസ്ത എഴുത്തുകാരൻ രാജീവ് ശിവശങ്കർ , സ്കൂളിലെ വിദ്യാർത്ഥിനിയും മികച്ച എഴുത്തുകാരിയായ നവമി കൃഷ്ണക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

Advertisements

പുസ്തകത്തിൻ്റെ മുഖചിത്രരചന ചെയ്ത ആർട്ടിസ്റ്റ് വിനോദ്കുമാർ സി എസ് , മലയാള മനോരമ സബ് എഡിറ്റർ സഞ്ജീവ് എസ് പിള്ള, എസ് എസ് കെ മുൻ ആലപ്പുഴ ജില്ലാ പ്രോഗ്രാം ഓഫീസറും കവിയുമായ സിന്ധു P ആനന്ദ്, പരുമല ഡി ബി കോളേജ് ഹിന്ദി വിഭാഗം മേധാവി ഡോ. സവിത പ്രമോദ്, എഴുത്തുകാരൻ്റെ പത്നിയും കുമ്പനാട് സബ്ട്രഷറി ഓഫീസറുമായ വിദ്യാ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നാഷണൽ ബുക്ക് സ്റ്റാൾ ( എൻ ബി എസ്) ആണ് പുസ്തകം പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുന്നത്.

Hot Topics

Related Articles