തുടക്കം പിഴച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ; ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാനോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് അടിയറവ് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ്

ഫത്തോർദ: ഐഎസ്എല്ലിന്റെ പുതിയ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്‌ തോൽവിയോടെ തുടക്കം. വമ്പൻമാരായ എടികെ മോഹൻ ബഗാനോട് കൂറ്റൻ തോൽവി വഴങ്ങി (2–4) കേരളം. ഹ്യൂഗോ ബൗമുസിന്റെ ഇരട്ടഗോളിലാണ് ബ്ലാസ്റ്റേഴ്‌സിന് കനത്ത തോൽവിക്ക് കാരണമായത്. റോയ് കൃഷ്ണയും ലിസ്റ്റൺ കൊളാസോയും എടികെ ബഗാനായി വല കുലുക്കി. സഹലിനൊപ്പം അർജന്റീനക്കാരൻ ജോർജ് ഡയസും ബ്ലാസ്റ്റേഴ്‌സിന്റെ മറുപടി ഗോളടിച്ചു.

ആദ്യ കളിയായതിനാൽ ബ്ലാസ്റ്റേഴ്‌സ്‌ കളത്തിൽ ഒത്തിണക്കം കുറവായിരുന്നു. എങ്കിലും പ്രതിരോധത്തിൽ നിസ്സാരപിഴവുകളാണ് ഇവാൻ വുകോമനോവിച്ചിന്റെ സംഘം വരുത്തിയത്. രണ്ടാംപകുതിയിൽ രണ്ട് ഗോൾ വഴങ്ങിയതോടെ കളി ബ്ലാസ്റ്റേഴ്‌സിന്റെ കെെയിൽനിന്ന് കൈവിട്ടു.
വ്യാഴാഴ്‌ച നോർത്ത് ഈസ്റ്റ് യുണെെറ്റഡുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Hot Topics

Related Articles