എം ജി സർവകലാശാല സെനറ്റ്‌ തെരഞ്ഞെടുപ്പ് ; കെഎസ്‌യു നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : എം ജി സർവകലാശാലയിൽ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ചോദ്യം ചെയ്‌ത്‌ കെഎസ്‌യു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഒറ്റ ബാലറ്റിൽ തന്നെ തെരഞ്ഞെടുപ്പ് നടത്താതിരുന്നത് നിയമ വിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റ്‌ ജോർജ് പയസും മറ്റും സമർപ്പിച്ച ഹർജിയാണ്
ജസ്റ്റീസ് അമിത് റാവൽ തള്ളിയത്. ഹർജിക്കാരന് തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യാനുള്ള അവകാശമില്ലെന്നും
കോടതി വ്യക്തമാക്കി.

Hot Topics

Related Articles